Varivande neemayanni

വരിവണ്ടേ നീമയങ്ങി
Work
Year
Language

വരിവണ്ടേ നീ മയങ്ങി വീണു
വർണ്ണക്കടലാസു പൂവിൽ
മധുവില്ലല്ലോ മണമില്ലല്ലോ
മനസ്സു കവർന്നു കരകൗശലം

കണ്ടറിയാതെ കഥയറിയാതെ
കരളിൻ തന്ത്രികൾ മീട്ടി നീ
പറന്നു ചുറ്റി പതറി നടന്നു
പാടേ വീണു പാഴ്മണ്ണിൽ (വരി)

കണ്ണുനീരോ കരകവിയുന്നു
കനകവീണ തകരുന്നു
വെന്തുരുകുന്നു സങ്കൽപങ്ങൾ
വെണ്ണീറായി സകലം (വരി)

varivaṇḍe nī mayaṅṅi vīṇu
varṇṇakkaḍalāsu pūvil
madhuvillallo maṇamillallo
manassu kavarnnu karagauśalaṁ

kaṇḍaṟiyādĕ kathayaṟiyādĕ
karaḽin dandrigaḽ mīṭṭi nī
paṟannu suṭri padaṟi naḍannu
pāḍe vīṇu pāḻmaṇṇil (vari)

kaṇṇunīro karagaviyunnu
kanagavīṇa tagarunnu
vĕndurugunnu saṅgalbaṅṅaḽ
vĕṇṇīṟāyi sagalaṁ (vari)