Varavelkkumo

വരവേൽക്കുമോ
Year
Language

വരവേൽക്കുമോ എൻ രാജകുമാരി
നിൻ മിഴിയിൽ മിന്നും ശരറാന്തലുമായ്
ചന്ദന മുകിലുകൾ
തുറന്നിടും അമ്പിളി വാതിലിൽ ഞാൻ
നറു പുഞ്ചിരി മഴ നനയും
മനസ്സുമായ് നോക്കി ഇരിക്കുന്നു
ഒരു കാറ്റിൻ നേരിയ കാല്പെരുമാറ്റം
കേട്ടുണരൂ പെണ്ണേ
എന്റെ പ്രണയലോലയാം പൊന്നേ
കേട്ടുണരൂ പെണ്ണേ
എന്റെ പ്രണയലോലയാം പൊന്നേ
വരവേൽക്കയായി ഹാ ഹാ ഹാ
എൻ ഉയിരിൻ ഉയിരേ ഹാ ഹാ ഹാ
നിൻ മിഴിയിൽ മിന്നും ഹാ ഹാ ഹാ
ശരറാന്തലുമായ് ഹാ ഹാ ഹാ
ചുൻ ചുൻ ചുൻ ചുൻ ചുൻ ചുൻ ചുൻ ചുൻ

മൊട്ടിട്ടു നിലാവിൽ ഞാൻ നെഞ്ചിൽ നെയ്ത സ്വപ്നം
പണ്ടത്തെ പാട്ടിൻ അനുരാഗ പൂപ്പാടം (2)
മഞ്ഞിൽ കാത്തു നിൽക്കാം മായത്തേരിലേറ്റാം
ദൂരെ ദൂരെയെങ്ങോ നിന്നെക്കൊണ്ടു പോകാം
രാക്കിളികൾ തേടും ചുൻ ചുൻ ചാ
രാത്രി മഴയാവാം ചുൻ ചുൻ ചാ
ആ മഴയിൽ നനു നനയിൽ
നീർമണിയുടെ കുളിരാവാം
വരവേൽക്കയായി എൻ ഉയിരിൻ ഉയിരേ
നിൻ മിഴിയിൽ മിന്നും ശരറാന്തലുമായ്

നെറ്റിപ്പൂ നനച്ചു നിൻ ചുണ്ടിൽ വീണുടഞ്ഞു
ആദ്യത്തെ രാവിൽ ഒരു മാരി തേൻതുള്ളി (2)
ആ മേഘത്തോണിയേറി പൂന്തിങ്കൾ മറഞ്ഞു
മാറിൽ ചേർന്നിരുന്നു മറ്റെല്ലാം മറന്നു
രണ്ടു മനസ്സില്ലാ ചുൻ ചുൻ ചാ
രണ്ടുടലുമില്ല ചുൻ ചുൻ ചാ
എന്നുമിതേ യാത്രകളിൽ നാമിരുവരും ഒന്നല്ലേ
(വരവേൽക്കുമോ....)

varavelkkumo ĕn rājagumāri
nin miḻiyil minnuṁ śaraṟāndalumāy
sandana mugilugaḽ
tuṟanniḍuṁ ambiḽi vādilil ñān
naṟu puñjiri maḻa nanayuṁ
manassumāy nokki irikkunnu
ŏru kāṭrin neriya kālbĕrumāṭraṁ
keṭṭuṇarū pĕṇṇe
ĕnṟĕ praṇayalolayāṁ pŏnne
keṭṭuṇarū pĕṇṇe
ĕnṟĕ praṇayalolayāṁ pŏnne
varavelkkayāyi hā hā hā
ĕn uyirin uyire hā hā hā
nin miḻiyil minnuṁ hā hā hā
śaraṟāndalumāy hā hā hā
sun sun sun sun sun sun sun sun

mŏṭṭiṭṭu nilāvil ñān nĕñjil nĕyda svapnaṁ
paṇḍattĕ pāṭṭin anurāga pūppāḍaṁ (2)
maññil kāttu nilkkāṁ māyatterileṭrāṁ
dūrĕ dūrĕyĕṅṅo ninnĕkkŏṇḍu pogāṁ
rākkiḽigaḽ teḍuṁ sun sun sā
rātri maḻayāvāṁ sun sun sā
ā maḻayil nanu nanayil
nīrmaṇiyuḍĕ kuḽirāvāṁ
varavelkkayāyi ĕn uyirin uyire
nin miḻiyil minnuṁ śaraṟāndalumāy

nĕṭrippū nanaccu nin suṇḍil vīṇuḍaññu
ādyattĕ rāvil ŏru māri tenduḽḽi (2)
ā meghattoṇiyeṟi pūndiṅgaḽ maṟaññu
māṟil sernnirunnu maṭrĕllāṁ maṟannu
raṇḍu manassillā sun sun sā
raṇḍuḍalumilla sun sun sā
ĕnnumide yātragaḽil nāmiruvaruṁ ŏnnalle
(varavelkkumo....)