ആ.....ആ.....ആ......
വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ
ആ.....ആ.....ആ........
അറിയാതെയെന്റെ മാറില്‍ അലിയും പരാഗമല്ലേ
മുരളീമുകുന്ദനേ തേടി........
ആ.....ആ.....ആ........
അലയുന്ന രാധ നീയല്ലേ.......
മപധപ മഗരിഗ മഗരിസ സനിസരി
സാ നീ ധാ പാ ധനിസരി സാ
വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ............
പൊന്‍വീണയാം തളിരുടലില്‍ വിരല്‍ തൊടവേ
സുമധുര സംഗീതം പകരുകയോ...(പൊന്‍വീണയാം.....)
നീലവാര്‍മിഴിയില്‍ ആര്‍ദ്രഭാവലയ സാരസങ്ങള്‍ വിടരും...പിടയുമൊരു
നീലവാര്‍മിഴിയില്‍ ആര്‍ദ്രഭാവലയ സാരസങ്ങള്‍ വിടരും
മഴമുകില്‍ച്ചാന്തുവഴിയും മുടിയിഴത്തുമ്പു തഴുകാം
കുളിര്‍മണിക്കാറ്റിലുലയും ചെറുചിരിത്തൂവല്‍ പൊതിയാം
മനസ്സിലെ മുകില്‍നിര തുരുതുരെ വിതറിയ പകല്‍മഴ നനുനനയാം
വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ.............
ശ്രീരാഗമായു് സ്വരസദിരില്‍ ഇതളണിയും
ശ്രുതിലയശൃംഗാരം വിരിയുകയോ......(ശ്രീരാഗമായു്...... )
സാന്ധ്യനൂപുരവും ആര്‍ദ്രസാഗരവും ഒന്നു ചേര്‍ന്ന നിമിഷം....മനസ്സിലൊരു
സാന്ധ്യനൂപുരവും ആര്‍ദ്രസാഗരവും ഒന്നു ചേര്‍ന്ന നിമിഷം
കുനുകുളിര്‍മഞ്ഞു പൊഴിയും നിറനിഴല്‍ക്കാവിലലയാം
ഒരു പകല്‍പ്പക്ഷി കുറുകും നറുമലര്‍ക്കൊമ്പിലുലയാം
അരിയൊരു വനമുളമുരളിയിലൊഴുകുമൊരരുവിയിലല ഞൊറിയാം........
വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ.......
അറിയാതെയെന്റെ മാറില്‍ അലിയും പരാഗമല്ലേ
മുരളീമുകുന്ദനേ തേടി
അലയുന്ന രാധ നീയല്ലേ.........
മപധപ മഗരിഗ മഗരിസ സനിസരി
സാ നീ ധാ പാ ധനിസരി സാ
ആ.....ആ.....ആ......
ā.....ā.....ā......
varasandralekhayalle svaradārahāramalle
ā.....ā.....ā........
aṟiyādĕyĕnṟĕ māṟil aliyuṁ parāgamalle
muraḽīmugundane teḍi........
ā.....ā.....ā........
alayunna rādha nīyalle.......
mabadhaba magariga magarisa sanisari
sā nī dhā pā dhanisari sā
varasandralekhayalle svaradārahāramalle............
pŏnvīṇayāṁ taḽiruḍalil viral tŏḍave
sumadhura saṁgīdaṁ pagarugayo...(pŏnvīṇayāṁ.....)
nīlavārmiḻiyil ārdrabhāvalaya sārasaṅṅaḽ viḍaruṁ...piḍayumŏru
nīlavārmiḻiyil ārdrabhāvalaya sārasaṅṅaḽ viḍaruṁ
maḻamugilscānduvaḻiyuṁ muḍiyiḻattumbu taḻugāṁ
kuḽirmaṇikkāṭrilulayuṁ sĕṟusirittūval pŏdiyāṁ
manassilĕ mugilnira turudurĕ vidaṟiya pagalmaḻa nanunanayāṁ
varasandralekhayalle svaradārahāramalle.............
śrīrāgamāyu് svarasadiril idaḽaṇiyuṁ
śrudilayaśṛṁgāraṁ viriyugayo......(śrīrāgamāyu്...... )
sāndhyanūburavuṁ ārdrasāgaravuṁ ŏnnu sernna nimiṣaṁ....manassilŏru
sāndhyanūburavuṁ ārdrasāgaravuṁ ŏnnu sernna nimiṣaṁ
kunuguḽirmaññu pŏḻiyuṁ niṟaniḻalkkāvilalayāṁ
ŏru pagalppakṣi kuṟuguṁ naṟumalarkkŏmbilulayāṁ
ariyŏru vanamuḽamuraḽiyilŏḻugumŏraruviyilala ñŏṟiyāṁ........
varasandralekhayalle svaradārahāramalle.......
aṟiyādĕyĕnṟĕ māṟil aliyuṁ parāgamalle
muraḽīmugundane teḍi
alayunna rādha nīyalle.........
mabadhaba magariga magarisa sanisari
sā nī dhā pā dhanisari sā
ā.....ā.....ā......