Vanyajippaattolam tullum

വഞ്ചിപ്പാട്ടോളം തുള്ളും
Year
Language

ഏലോ...ഏലെ ഏലേലോ...ഏലോ...ഏലെ ഏലേലോ
ഏലേലോ....ഏലേലോ....ഏലേലോ....

വഞ്ചിപ്പാട്ടോളം തുള്ളും ചിത്തിരക്കായല്‍പ്പെണ്ണിന്‍
കുമ്മിയടി കേട്ടുണരും പാടങ്ങള്‍..
പുഞ്ചപ്പാടങ്ങള്‍
പൊന്നലകള്‍ നെയ്തു നല്‍കും വട്ടവല കൈയ്യിലേന്തും
കുട്ടനാടിന്‍ നെഞ്ചിലുള്ള സ്വപ്നങ്ങള്‍
ഓമല്‍ സ്വപ്നങ്ങള്‍
(വഞ്ചിപ്പാട്ടോളം തുള്ളും...)

ഏലോ...ഏലെ ഏലേലോ....ഏലോ...ഏലെ ഏലേലോ
ഏലേലോ....ഏലേലോ....ഏലേലോ.....

ഓ ..കൊച്ചുപരല്‍മീന്‍പിടിക്കാന്‍
കുട്ടികള്‍ വന്നു തപസ്സിരിക്കും
കരിമണ്ണില്‍ കരകംപൂക്കുമ്പോള്‍(കൊച്ചുപരല്‍ ...)
കൊഞ്ചുമിളംതെന്നല്‍ മണിക്കിങ്ങിണി ചാർത്തിടും നേരം
കൊഞ്ചുമിളംതെന്നല്‍ മണിക്കിങ്ങിണി ചാർത്തിടും നേരം
ചെങ്കതിരിന്‍ ചെല്ലച്ചാഞ്ചാട്ടം..
കണ്ടു നീങ്ങും നീളന്‍ചങ്ങാടം
(വഞ്ചിപ്പാട്ടോളം തുള്ളും...)

ഏലോ...ഏലെ ഏലേലോ....ഏലോ...ഏലെ ഏലേലോ
ഏലേലോ....ഏലേലോ....ഏലേലോ.....

ഓ..ആഴത്തില്‍ മുങ്ങി മുങ്ങി
കക്കകള്‍ വാരും ജീവിതത്തിന്‍
കരതോറും കനകംവിളയുമ്പോള്‍ (ആഴത്തില്‍ ....)
കൊയ്ത്തരിവാള്‍ തമ്മില്‍ ചിലുചിഞ്ചിലം മാറിടും നേരം
കൊയ്ത്തരിവാള്‍ തമ്മില്‍ ചിലുചിഞ്ചിലം മാറിടും നേരം
കന്നിവയല്‍ കൊള്ളും രോമാഞ്ചം
കൈവരമ്പില്‍ പൊങ്ങും ഉല്ലാസം ....
ഏലേലേലോ......ഏലേലേലോ......

(വഞ്ചിപ്പാട്ടോളം തുള്ളും...)

elo...elĕ elelo...elo...elĕ elelo
elelo....elelo....elelo....

vañjippāṭṭoḽaṁ tuḽḽuṁ sittirakkāyalppĕṇṇin
kummiyaḍi keṭṭuṇaruṁ pāḍaṅṅaḽ..
puñjappāḍaṅṅaḽ
pŏnnalagaḽ nĕydu nalguṁ vaṭṭavala kaiyyilenduṁ
kuṭṭanāḍin nĕñjiluḽḽa svapnaṅṅaḽ
omal svapnaṅṅaḽ
(vañjippāṭṭoḽaṁ tuḽḽuṁ...)

elo...elĕ elelo....elo...elĕ elelo
elelo....elelo....elelo.....

o ..kŏccubaralmīnpiḍikkān
kuṭṭigaḽ vannu tabassirikkuṁ
karimaṇṇil karagaṁpūkkumboḽ(kŏccubaral ...)
kŏñjumiḽaṁtĕnnal maṇikkiṅṅiṇi sārttiḍuṁ neraṁ
kŏñjumiḽaṁtĕnnal maṇikkiṅṅiṇi sārttiḍuṁ neraṁ
sĕṅgadirin sĕllaccāñjāṭṭaṁ..
kaṇḍu nīṅṅuṁ nīḽancaṅṅāḍaṁ
(vañjippāṭṭoḽaṁ tuḽḽuṁ...)

elo...elĕ elelo....elo...elĕ elelo
elelo....elelo....elelo.....

o..āḻattil muṅṅi muṅṅi
kakkagaḽ vāruṁ jīvidattin
karadoṟuṁ kanagaṁviḽayumboḽ (āḻattil ....)
kŏyttarivāḽ tammil silusiñjilaṁ māṟiḍuṁ neraṁ
kŏyttarivāḽ tammil silusiñjilaṁ māṟiḍuṁ neraṁ
kannivayal kŏḽḽuṁ romāñjaṁ
kaivarambil pŏṅṅuṁ ullāsaṁ ....
elelelo......elelelo......

(vañjippāṭṭoḽaṁ tuḽḽuṁ...)