Vannu vannu krismas

വന്നു വന്നു ക്രിസ്മസ്‌
Year
Language

വന്നു വന്നു ക്രിസ്തുമസ്സേ പുണ്യം ചെയ്ത നാളു നീ
ജനിച്ചു ജഗദീശപുത്രന്‍ ബദലഹേമിലീ ദിനം
അഴല്‍പ്പെടും പാരിനേക വിണ്ണിന്‍ സന്ദേശമായു്
വാഴു്ത്തിടുന്നു നിന്റെ നാമം വാഴ്ത്തിടുന്ന ദൈവമേ
ആര്‍ത്തരാകും ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ
ശാശ്വതസ്നേഹരാജ്യം പുലര്‍ത്തിയീ മന്നിനെ
സ്വര്‍ഗ്ഗീയമാക്കിടും വെളിച്ചവുമേന്തി
(വന്നു വന്നു )

ക്രിസ്തുരാജന്റെ തിരുനാളു വന്നു
പച്ചമരമൊക്കെ പൂവിട്ടു നിന്നു
താഴെ വന്നു നക്ഷത്രമൊന്നു
മാവിന്‍ കൊമ്പത്തു തൂങ്ങിക്കിടക്കുന്നു

നാടുനീളെയഴകു വന്നു ക്രിസ്തുദേവ
നാമമെങ്ങുമൊഴുകി വന്നു
ഗാനം ചെയ്തു ദാനം ചെയ്തു
വാനം ചെയ്തു നാട്ടുകാര്‍

നാമെന്തു ചെയ്തു കൂട്ടരെ
ഇതെന്തോവാടാ തടിമാടാ
ഓടിവാടു മലമൂഠാ
നീ പോടാ നീയും പോടാ
പാടിപോയിനെടാ പള്ളീപ്പോടാ

സത്യദീപം കൊളുത്തി ക്രിസ്തുവെ തേടുവിന്‍
നല്‍സ്തുതി പാടിയെന്നും വാഴ്ത്തുവിന്‍ വാഴ്ത്തുവിന്‍
(വന്നു വന്നു )

vannu vannu kristumasse puṇyaṁ sĕyda nāḽu nī
janiccu jagadīśabutran badalahemilī dinaṁ
aḻalppĕḍuṁ pārinega viṇṇin sandeśamāyu്
vāḻu്ttiḍunnu ninṟĕ nāmaṁ vāḻttiḍunna daivame
ārttarāguṁ ñaṅṅaḽĕ nī kātturakṣikkeṇame
śāśvadasneharājyaṁ pularttiyī manninĕ
svarggīyamākkiḍuṁ vĕḽiccavumendi
(vannu vannu )

kristurājanṟĕ tirunāḽu vannu
paccamaramŏkkĕ pūviṭṭu ninnu
tāḻĕ vannu nakṣatramŏnnu
māvin kŏmbattu tūṅṅikkiḍakkunnu

nāḍunīḽĕyaḻagu vannu kristudeva
nāmamĕṅṅumŏḻugi vannu
gānaṁ sĕydu dānaṁ sĕydu
vānaṁ sĕydu nāṭṭugār

nāmĕndu sĕydu kūṭṭarĕ
idĕndovāḍā taḍimāḍā
oḍivāḍu malamūṭhā
nī poḍā nīyuṁ poḍā
pāḍiboyinĕḍā paḽḽīppoḍā

satyadībaṁ kŏḽutti kristuvĕ teḍuvin
nalstudi pāḍiyĕnnuṁ vāḻttuvin vāḻttuvin
(vannu vannu )