Vannallo vasandagaalam

വന്നല്ലോ വസന്തകാലം
Year
Language

വന്നല്ലൊ വസന്തകാലം പൊന്നണിഞ്ഞു പൂവാടികാ
വന്നതില്ല നീ മാത്രം തന്നതില്ലാ‍ശാകണിക
-വന്നല്ലൊ
പഴിപറയുന്നൊരു ലോകത്തെ ഭയമാണു നിനക്കെങ്കിൽ
വരികാരുമേ അറിയാതെൻ പ്രിയമധുരക്കിനാവിങ്കൽ
പൂങ്കുയിലേ വാ വാ നീ പ്രേമസംഗീതഗായകാ
-വന്നതില്ല
മതിയാകവേ കളിയാടാനായ് എൻ തങ്കത്തളിരേ വാ
മതിമോഹനമായ് പാടാനായ് മനതാരിന്റെ കുളിരേ വാ
നീ വരാതെ വാടുന്നെൻ ജീവിതാനന്ദവല്ലികാ
-വന്നതില്ല

vannallŏ vasandagālaṁ pŏnnaṇiññu pūvāḍigā
vannadilla nī mātraṁ tannadillāśāgaṇiga
-vannallŏ
paḻibaṟayunnŏru logattĕ bhayamāṇu ninakkĕṅgil
varigārume aṟiyādĕn priyamadhurakkināviṅgal
pūṅguyile vā vā nī premasaṁgīdagāyagā
-vannadilla
madiyāgave kaḽiyāḍānāy ĕn daṅgattaḽire vā
madimohanamāy pāḍānāy manadārinṟĕ kuḽire vā
nī varādĕ vāḍunnĕn jīvidānandavalligā
-vannadilla