Vanidagalaa kanimele

വനിതകലാ കണിമേലേ
Work
Year
Language

വനിതകളണിമാലേ ആരു നീ
മലരണിവനിപോലെ സുന്ദര
ചന്ദ്രലേഖാ നീവീശുകയില്ലൊരു
തങ്കരേഖയെന്‍ ഹൃദയേ

രംഭ നീയെങ്കിലുമെന്‍ പ്രേമസാമ്രാജ്യ
രമണീയലക്ഷ്മീ നീയാകാ
ഇന്ദിരയെങ്കിലുമേ എന്‍ മതിമന്ദിര
സുന്ദരിയാകാ നീ പോവുക നീ

ഗാനകലാദേവതേ എന്‍
റാണിയാകുവാനാകാ നിനക്കയേ
വരുമോ നീ വരുമോ ആടിവരുമോയെന്‍
പ്രേമരാധേ ജീവവനിയില്‍ പൊന്നുഷസ്സായി
നാഥേ നടമാടി ആടി വരുമോ പാടിത്തരുമോ

ആടിവരൂ ദേവീ വരൂ ദേവീ നടമാടി നീ
മമ ജീവിതാനന്ദ മലര്‍വാടി പോലെ
മധുമയസ്വപ്നങ്ങളുടലാര്‍ന്ന പോലെ
മനതാരിനാനന്ദ മധുതൂകി നീളേ
മഹിയിലെന്‍ ജീവിതഫലമേക ബാലേ
അനുരാഗഗീതങ്ങള്‍ പാടി നീ ചാലേ
നടമാടുകെന്നന്തരംഗത്തില്‍ നീളെ
അഴകിന്റെയാനന്ദനര്‍ത്തനം പോലെ
നടമാടു നടമാടു നടമാടു ബാലേ.

vanidagaḽaṇimāle āru nī
malaraṇivanibolĕ sundara
sandralekhā nīvīśugayillŏru
taṅgarekhayĕn hṛdaye

raṁbha nīyĕṅgilumĕn premasāmrājya
ramaṇīyalakṣmī nīyāgā
indirayĕṅgilume ĕn madimandira
sundariyāgā nī povuga nī

gānagalādevade ĕn
ṟāṇiyāguvānāgā ninakkaye
varumo nī varumo āḍivarumoyĕn
premarādhe jīvavaniyil pŏnnuṣassāyi
nāthe naḍamāḍi āḍi varumo pāḍittarumo

āḍivarū devī varū devī naḍamāḍi nī
mama jīvidānanda malarvāḍi polĕ
madhumayasvapnaṅṅaḽuḍalārnna polĕ
manadārinānanda madhudūgi nīḽe
mahiyilĕn jīvidaphalamega bāle
anurāgagīdaṅṅaḽ pāḍi nī sāle
naḍamāḍugĕnnandaraṁgattil nīḽĕ
aḻaginṟĕyānandanarttanaṁ polĕ
naḍamāḍu naḍamāḍu naḍamāḍu bāle.