Vandattaane

വണ്ടത്താനേ
Year
Language

വണ്ടത്താനേ വണ്ടത്താനേ
വണ്ടത്താനേ വണ്ടത്താനേ പോകുവതാരെത്തേടി?
തന്നത്താനേ തന്നത്താനേ മൂളിപ്പാട്ടും പാടി?

പണ്ടൊരുകണ്ണന്‍ കാര്‍മുകില്‍ വര്‍ണ്ണന്‍
പുല്ലാങ്കുഴലൊന്നൂതി
കൊണ്ടല്‍ വേണികള്‍ കൊഞ്ചും റാണികള്‍
അവന്റെ പുറകേ കൂടി
ആമാതിരിനിന്‍ വലയില്‍ വീഴാന്‍
ആരാനിപ്പോള്‍ ഉണ്ടോ?
നീലക്കാറണി നിറവും പേറി
നടക്കുന്നെന്തിനു വണ്ടേ?

പുഞ്ചിരിതൂകും മഞ്ജരിതോറും
തെണ്ടിനടക്കും വണ്ടേ
വഞ്ചനചെയ്യും നിന്നോടാരും
പകരം വീട്ടിയിടേണ്ടേ?
പണ്ടൊരു കുറുനരി രാജാവായ
കഥയിന്നോര്‍മ്മയിലുണ്ടോ?
ആ കഥയിന്നോര്‍മ്മയിലുണ്ടോ?
കണ്ടും കൊണ്ടു നടന്നവനൊടുവില്‍
ചെണ്ടപിണഞ്ഞതു കണ്ടോ?

vaṇḍattāne vaṇḍattāne
vaṇḍattāne vaṇḍattāne poguvadārĕtteḍi?
tannattāne tannattāne mūḽippāṭṭuṁ pāḍi?

paṇḍŏrugaṇṇan kārmugil varṇṇan
pullāṅguḻalŏnnūdi
kŏṇḍal veṇigaḽ kŏñjuṁ ṟāṇigaḽ
avanṟĕ puṟage kūḍi
āmādirinin valayil vīḻān
ārānippoḽ uṇḍo?
nīlakkāṟaṇi niṟavuṁ peṟi
naḍakkunnĕndinu vaṇḍe?

puñjiridūguṁ mañjaridoṟuṁ
tĕṇḍinaḍakkuṁ vaṇḍe
vañjanasĕyyuṁ ninnoḍāruṁ
pagaraṁ vīṭṭiyiḍeṇḍe?
paṇḍŏru kuṟunari rājāvāya
kathayinnormmayiluṇḍo?
ā kathayinnormmayiluṇḍo?
kaṇḍuṁ kŏṇḍu naḍannavanŏḍuvil
sĕṇḍabiṇaññadu kaṇḍo?