Vanasanyajaaram seyyum

വനസഞ്ചാരം ചെയ്യും
Year
Language

വനസഞ്ചാരം ചെയ്യുമെന്‍ രാമനു
വരമരുളുക നീ വസുന്ധരേ
തളരുമ്പോള്‍ മണിത്തെന്നലേ
തഴുകിയുണര്‍ത്തുക ദാഹിക്കുമെന്‍ മകനായ്
അമൃതം വര്‍ഷിക്കാന്‍
താമസമരുതരുതേ വരുണദേവാ

അജയ്യനായ് യാഗരക്ഷചെയ്തു നിന്നീടുമ്പോള്‍
ആശീര്‍വദിക്ക നീ അഗ്നിദേവാ
നീരജത്തളിര്‍ മേനി വെയിലേറ്റു വാടുമ്പോള്‍
നീലാംബരം മുത്തുക്കുടയാകട്ടെ
രാമനെ രക്ഷിക്കൂ പഞ്ചഭൂതങ്ങളേ
രാമനെ രക്ഷിക്കൂ പ്രകൃതിമാതേ
രാമനെ രക്ഷിക്കൂ പഞ്ചഭൂതങ്ങളേ.. പ്രകൃതിമാതേ

മാമുനി തന്‍ നിഴലില്‍ രാമന്‍ നടന്നു
ആവനസീമയില്‍ മധുമാസമുണര്‍ന്നു
ആകാശപറവകള്‍ തോരണം ചാര്‍ത്തി
അതുകണ്ടു യതിവര്യന്‍ രാമനെ നോക്കി

കുയിലുകള്‍ പാടുന്നു സ്വാഗതഗാനം
കുരവയിട്ടുയരുന്നു കുരുവീവൃന്ദം
ലതകളാം മിഴികളാല്‍ തരുനിരകണ്ടു
കതിരൊളി ചിന്തുന്ന കോമളാകാരനെ

മാലേയമാരുതന്‍ മനുഷ്യനായതുപോലെ
മധുരാമൃതക്കടല്‍ മനുഷ്യനായതുപോലെ
രാമനെക്കാണുന്ന കാടിനു രോമാഞ്ചം
ആനിഴല്‍ പുണരുന്ന ഭൂമിക്കും രോമാഞ്ചം
ആ തേജോവിഗ്രഹം കണ്ടിനിന്നു മുനി
ആത്മാനുഭൂതിതന്‍ തേരേറി മാമുനി

കൌസല്യാസുപ്രജാരാമാ പൂര്‍വാസംഖ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠനരശാര്‍ദ്ദൂലാ.. കര്‍ത്തവ്യം ദൈവമാന്നികം

vanasañjāraṁ sĕyyumĕn rāmanu
varamaruḽuga nī vasundhare
taḽarumboḽ maṇittĕnnale
taḻugiyuṇarttuga dāhikkumĕn maganāy
amṛtaṁ varṣikkān
tāmasamarudarude varuṇadevā

ajayyanāy yāgarakṣasĕydu ninnīḍumboḽ
āśīrvadikka nī agnidevā
nīrajattaḽir meni vĕyileṭru vāḍumboḽ
nīlāṁbaraṁ muttukkuḍayāgaṭṭĕ
rāmanĕ rakṣikkū pañjabhūdaṅṅaḽe
rāmanĕ rakṣikkū prakṛtimāde
rāmanĕ rakṣikkū pañjabhūdaṅṅaḽe.. prakṛtimāde

māmuni tan niḻalil rāman naḍannu
āvanasīmayil madhumāsamuṇarnnu
āgāśabaṟavagaḽ toraṇaṁ sārtti
adugaṇḍu yadivaryan rāmanĕ nokki

kuyilugaḽ pāḍunnu svāgadagānaṁ
kuravayiṭṭuyarunnu kuruvīvṛndaṁ
ladagaḽāṁ miḻigaḽāl taruniragaṇḍu
kadirŏḽi sindunna komaḽāgāranĕ

māleyamārudan manuṣyanāyadubolĕ
madhurāmṛtakkaḍal manuṣyanāyadubolĕ
rāmanĕkkāṇunna kāḍinu romāñjaṁ
āniḻal puṇarunna bhūmikkuṁ romāñjaṁ
ā tejovigrahaṁ kaṇḍininnu muni
ātmānubhūdidan tereṟi māmuni

kaൌsalyāsuprajārāmā pūrvāsaṁkhyā pravarttade
uttiṣṭhanaraśārddūlā.. karttavyaṁ daivamānnigaṁ