Vanasandrigayude

വനചന്ദ്രികയുടെ
Work
Year
Language

വനചന്ദ്രികയൂടെ യമുനയിൽ നീന്തും
വാസന്ത രാജകുമാരി ഞാൻ
ചൂടാത്ത മലരല്ലോ ചുരുൾ മുടിയിൽ ഞാൻ
പാടാത്ത പാട്ടില്ല പവിഴച്ചുണ്ടിൽ
ജീവന്റെ ജീവനിൽ മധു ചൊരിയും
പൂവമ്പനെവിടെ പോയ് തോഴിമാരേ (വനചന്ദ്രിക..)

സ്വർഗ്ഗത്തിൻ നന്ദന മലർവനിയിൽ
സ്വപ്നവും കണ്ടു കിടന്നു പോയോ
മാനത്തെയപ്സര കന്യകമാരായ്
വീണയും വായിച്ചിരുന്നു പോയോ (വനചന്ദ്രിക..)

vanasandrigayūḍĕ yamunayil nīnduṁ
vāsanda rājagumāri ñān
sūḍātta malarallo suruḽ muḍiyil ñān
pāḍātta pāṭṭilla paviḻaccuṇḍil
jīvanṟĕ jīvanil madhu sŏriyuṁ
pūvambanĕviḍĕ poy toḻimāre (vanasandriga..)

svarggattin nandana malarvaniyil
svapnavuṁ kaṇḍu kiḍannu poyo
mānattĕyapsara kanyagamārāy
vīṇayuṁ vāyiccirunnu poyo (vanasandriga..)