Vanarodanam kettuvo

വനരോദനം കേട്ടുവോ
Year
Language

വനരോദനം കേട്ടുവോ കേട്ടുവോ
വാടി വാടി വീഴുമീ വാസന്തിമലരിന്റെ
വനരോദനം കേട്ടുവോ കേട്ടുവോ (വനരോദനം)

മിന്നലിന്റെ പ്രഹരമേറ്റു നൃത്തമാടും
വെണ്മുകിലിന്‍ ബാഷ്പധാര കണ്ടുവോ
കാറ്റിന്റെ കൈകള്‍ കാനനത്തില്‍ തള്ളിയിട്ട
കാട്ടുപൂവിന്‍ കണ്ണുനീരു കണ്ടുവോ കണ്ടുവോ (വനരോദനം)

കശ്മലന്റെ കൈകളേറ്റു കവിളിലാകേ
രക്തബിന്ദു വാര്‍ന്നു വാര്‍ന്നു വീണുപോയി
യൌവ്വനത്തിന്‍ ചോപ്പുമല്ല
കുങ്കുമത്തിന്‍ ചോപ്പുമല്ലാ
യൌവ്വനത്തിന്‍ ചോപ്പുമല്ല
കുങ്കുമത്തിന്‍ ചോപ്പുമല്ലാ
എന്റെ ഹൃദയരക്തബിന്ദു കണ്ടുവോ - കണ്ടുവോ
(വനരോദനം)

vanarodanaṁ keṭṭuvo keṭṭuvo
vāḍi vāḍi vīḻumī vāsandimalarinṟĕ
vanarodanaṁ keṭṭuvo keṭṭuvo (vanarodanaṁ)

minnalinṟĕ praharameṭru nṛttamāḍuṁ
vĕṇmugilin bāṣpadhāra kaṇḍuvo
kāṭrinṟĕ kaigaḽ kānanattil taḽḽiyiṭṭa
kāṭṭubūvin kaṇṇunīru kaṇḍuvo kaṇḍuvo (vanarodanaṁ)

kaśmalanṟĕ kaigaḽeṭru kaviḽilāge
raktabindu vārnnu vārnnu vīṇuboyi
yaൌvvanattin soppumalla
kuṅgumattin soppumallā
yaൌvvanattin soppumalla
kuṅgumattin soppumallā
ĕnṟĕ hṛdayaraktabindu kaṇḍuvo - kaṇḍuvo
(vanarodanaṁ)