Vanamulla maala vaadi

വനമുല്ല മാല വാടി
Work
Year
Language

vanamulla vaadi - ramananavano vannathillaa sakhee

വനമുല്ലമാല വാടി
വനമുല്ലമാല വാടി..
മമഹൃദയ മുല്ലമാല വാടി..
രമണനവനോ വന്നതില്ലാ സഖീ
വനമുല്ലമാല വാടി
മമഹൃദയ മുല്ലമാല വാടീ
മണിയറയിതോ എന്നും വിജനം സഖീ
ഇരവിലിരുളു മൂടി...
മമഹൃദയ മുല്ലമാല വാടീ

എന്‍ വീണയിലവള്‍ പാടീ മധുരമധുരം
പോരുക നീ പോരുക നീ മോഹനനേ
ചേരുക നീ ചേരുക നീ ഓമനയായ്

രമണനേ വരൂ നീ വരൂ നീ വരൂ നീ
പൂവനികയായ് യൌവ്വന വൃന്ദാവനം
ആഹാഹാഹാ.....
ഓഹോഹോഹോ....

മനോജ്ഞമന്ദഹാസ മുന്തിരിപ്പഴങ്ങള്‍
വിരിഞ്ഞ ചുണ്ടില്‍ വീണ ചുംബനസുമങ്ങള്‍
നിറഞ്ഞ പൂങ്കാവില്‍ നാമൊത്തു ചേരുക
നിറഞ്ഞ പൂങ്കാവില്‍ നാമൊത്തു ചേരുക...(2)

പ്രേമത്താമരപ്പൊയ്കയില്‍ നീന്തിടും
നല്ലോരോമന ഹംസമാണിന്നു ഞാന്‍...(2)
രാഗസംഗീതസാന്ദ്രമീ വേദിയില്‍ ഒരു
തങ്കക്കിനാവായ് വന്നൂ ഞാന്‍..ഒരു
തങ്കക്കിനാ‌വായ് വന്നൂ ഞാന്‍ ..
സൌന്ദര്യവാടിയില്‍ സൌഭാഗ്യക്കോടിയില്‍
മന്ദം വിരിഞ്ഞിടുന്ന മന്ദാരപ്പൂവു ഞാന്‍

vanamulla vaadi - ramananavano vannathillaa sakhee

vanamullamāla vāḍi
vanamullamāla vāḍi..
mamahṛdaya mullamāla vāḍi..
ramaṇanavano vannadillā sakhī
vanamullamāla vāḍi
mamahṛdaya mullamāla vāḍī
maṇiyaṟayido ĕnnuṁ vijanaṁ sakhī
iraviliruḽu mūḍi...
mamahṛdaya mullamāla vāḍī

ĕn vīṇayilavaḽ pāḍī madhuramadhuraṁ
poruga nī poruga nī mohanane
seruga nī seruga nī omanayāy

ramaṇane varū nī varū nī varū nī
pūvanigayāy yaൌvvana vṛndāvanaṁ
āhāhāhā.....
ohohoho....

manojñamandahāsa mundirippaḻaṅṅaḽ
viriñña suṇḍil vīṇa suṁbanasumaṅṅaḽ
niṟañña pūṅgāvil nāmŏttu seruga
niṟañña pūṅgāvil nāmŏttu seruga...(2)

premattāmarappŏygayil nīndiḍuṁ
nalloromana haṁsamāṇinnu ñān...(2)
rāgasaṁgīdasāndramī vediyil ŏru
taṅgakkināvāy vannū ñān..ŏru
taṅgakkinā‌vāy vannū ñān ..
saൌndaryavāḍiyil saൌbhāgyakkoḍiyil
mandaṁ viriññiḍunna mandārappūvu ñān