Vanamaali nin maaṟil

വനമാലി നിൻ മാറിൽ
Work
Year
Language

വനമാലീ നിന്‍ മാറില്‍ ചേര്‍ന്നു
ദീനപയോധരയുഗളം
അനുരാഗീ നിന്‍ മുരളി ചൊരിഞ്ഞു
പ്രഥമസമാഗമമധുരം
(വനമാലീ)

നീലനിചോളം മാറ്റിയ രാധ
യദുകുലപൌര്‍ണ്ണമിയായി
കായാമ്പൂവും കളഭക്കുളിരും
കണ്ണനുവേണ്ടിയൊരുക്കി
ധീരസമീരേ യമുനാതീരേ
രതിസുഖസാരേ പാടി
(വനമാലീ)

പ്രേമശലാകപ്പീലികള്‍ കൊഴിയും
വനികയില്‍ നാണമൊഴുക്കി
കേളീലോലം ഓരോ പദവും
മന്മഥഗന്ധി വിടര്‍ത്തി
ഉരസിമുരാരേ രുപഹിതഹാരേ
ഘന ഇവ തരളബലാകേ
(വനമാലീ)

vanamālī nin māṟil sernnu
dīnabayodharayugaḽaṁ
anurāgī nin muraḽi sŏriññu
prathamasamāgamamadhuraṁ
(vanamālī)

nīlanisoḽaṁ māṭriya rādha
yadugulabaൌrṇṇamiyāyi
kāyāmbūvuṁ kaḽabhakkuḽiruṁ
kaṇṇanuveṇḍiyŏrukki
dhīrasamīre yamunādīre
radisukhasāre pāḍi
(vanamālī)

premaśalāgappīligaḽ kŏḻiyuṁ
vanigayil nāṇamŏḻukki
keḽīlolaṁ oro padavuṁ
manmathagandhi viḍartti
urasimurāre rubahidahāre
ghana iva taraḽabalāge
(vanamālī)