Vanadevadamaare

വനദേവതമാരേ
Work
Year
Language

വനദേവതമാരേ... ആ... ആ..
വിട നല്‍കൂ.. വിട നല്‍കൂ..
പോവുകയല്ലോ ഭര്‍തൃഗൃഹത്തിന്
പോവുകയല്ലോ ശകുന്തള ആ..

അവള്‍ക്കു ചാര്‍ത്താന്‍ ചാന്തു ചുരത്തുക
ചന്ദനശാഖികളേ
താനേ വിടരുക തപസ്സിരിക്കും
താമരമൊട്ടുകളേ..
പോവുകയല്ലോ പോവുകയല്ലോ
പോവുകയല്ലോ ശകുന്തള ആ.. ആ..

വാരിപ്പുണരുക വാരിപ്പുണരുക
വനജ്യോത്സ്നേ സഖി വനജ്യോത്സ്നേ..
ആരു നനയ്ക്കും താലോലിക്കും
ആരു വളര്‍ത്തും നിന്നെ
ഇനിയാരു വളര്‍ത്തും നിന്നെ..
പോവുകയല്ലോ പോവുകയല്ലോ
പോവുകയല്ലോ ശകുന്തള ആ.. ആ..

വല്‍ക്കലത്തുമ്പു പിടിച്ചുവലിയ്ക്കും
കസ്തൂരിമാനേ മാനേ
ഓമനിച്ചു വളര്‍ത്തിയ നിന്‍ സഖി
പോവുകയല്ലോ... പോവുകയല്ലോ..
പോവുകയല്ലോ പോവുകയല്ലോ
പോവുകയല്ലോ ശകുന്തള ആ.. ആ..
പോവുകയല്ലോ പോവുകയല്ലോ
പോവുകയല്ലോ ശകുന്തള....

vanadevadamāre... ā... ā..
viḍa nalgū.. viḍa nalgū..
povugayallo bhardṛgṛhattin
povugayallo śagundaḽa ā..

avaḽkku sārttān sāndu surattuga
sandanaśākhigaḽe
tāne viḍaruga tabassirikkuṁ
tāmaramŏṭṭugaḽe..
povugayallo povugayallo
povugayallo śagundaḽa ā.. ā..

vārippuṇaruga vārippuṇaruga
vanajyotsne sakhi vanajyotsne..
āru nanaykkuṁ tālolikkuṁ
āru vaḽarttuṁ ninnĕ
iniyāru vaḽarttuṁ ninnĕ..
povugayallo povugayallo
povugayallo śagundaḽa ā.. ā..

valkkalattumbu piḍiccuvaliykkuṁ
kastūrimāne māne
omaniccu vaḽarttiya nin sakhi
povugayallo... povugayallo..
povugayallo povugayallo
povugayallo śagundaḽa ā.. ā..
povugayallo povugayallo
povugayallo śagundaḽa....