Vanabhamgiyil

വനഭംഗിയില്‍
Work
Year
Language

വനഭംഗിയിൽ നിഴലണിവേദിയിൽ
മെല്ലെ ഒഴുകി വരൂ സുരവാഹിനീ
ഹിമവാഹിനീ
വനഭംഗിയിൽ....

പൂനിലാ വെൺപട്ടു നീരാളം
മൂടി ഉറങ്ങും താഴ്‌വരയിൽ
(പൂനിലാ....)
നിദ്രയില്ലാതെ....
നിദ്രയില്ലാതെ അവളുടെ നിനവിൽ
പുളകിതനായ്‌ ഞാൻ തരളിതനായ്‌ ഞാൻ
ഏകാന്തതയെ പുണരുമ്പോൾ...
(വനഭംഗിയിൽ.....)

കാമുകിക്കായൊരു സന്ദേശം
രാവിൻ തുടിപ്പിൽ ചേർക്കുമ്പോൾ
(കാമുകിക്കായി....)
ലജ്ജയിൽ മുങ്ങി...
ലജ്ജയിൽ മുങ്ങി മിഴിമുനയാലെ
മറുപടിയെഴുതും അവളെൻ ഹൃദയം
അലരുകൾ തൂകി വിളിക്കുന്നു
(വനഭംഗിയിൽ...)

vanabhaṁgiyil niḻalaṇivediyil
mĕllĕ ŏḻugi varū suravāhinī
himavāhinī
vanabhaṁgiyil....

pūnilā vĕṇbaṭṭu nīrāḽaṁ
mūḍi uṟaṅṅuṁ tāḻ‌varayil
(pūnilā....)
nidrayillādĕ....
nidrayillādĕ avaḽuḍĕ ninavil
puḽagidanāy‌ ñān daraḽidanāy‌ ñān
egāndadayĕ puṇarumboḽ...
(vanabhaṁgiyil.....)

kāmugikkāyŏru sandeśaṁ
rāvin duḍippil serkkumboḽ
(kāmugikkāyi....)
lajjayil muṅṅi...
lajjayil muṅṅi miḻimunayālĕ
maṟubaḍiyĕḻuduṁ avaḽĕn hṛdayaṁ
alarugaḽ tūgi viḽikkunnu
(vanabhaṁgiyil...)