Vambanukkum

വമ്പനുക്കും
Year
Language

വമ്പനുക്കും വമ്പനായി മുമ്പനുക്കും മുമ്പനായി
ഏലേലം ഏലേലേലം ആലോലം ആലേലം
വമ്പനുക്കും വമ്പനായി മുമ്പനുക്കും മുമ്പനായി
തമ്പുരാക്കള്‍ക്കൊക്കെയും തമ്പ്രാളായി

എട്ടുവീട്ടില്‍‌പ്പിള്ളമാരുടെ കുറ്റിയിലെ കൂമ്പുപോലീ
എട്ടുകെട്ടിയ തറവാട്ടിന്‍ നെടുംതൂണായി (2)
പണ്ടുപണ്ടൊരു തമ്പുരാനീ പടിപ്പുര താന്‍
പൊന്നുകൊണ്ടു മേയുമെന്നുചൊല്ലി ഇവിടെവാണു
ഏലേലം ഏലേലേലം ആലോലം ആലേലം
(വമ്പനുക്കും)

ആണ്ടിലെല്ലാ ദിവസവും തെങ്ങുകയറും തോപ്പുകളും
ആയിരം‌പറയിരുപ്പൂവല്‍ പാടശേഖരവും
മുറ്റമാകെ കനകമണിക്കറ്റകളും തൊടിയിലുയരും
കച്ചിമലയും ഉടയോനും അടിയാളരും
കടമാകും മലവെള്ളത്തിരകളില്‍ കഷ്ടകാല-
ക്കൊടുങ്കാറ്റിലടിതെറ്റിയൊലിച്ചുപോയി
ആരുമേതും തുണയറ്റ കുടുംബവും തമ്പുരാനും
ആഭിജാത്യപ്പുറന്തോടും ബാക്കിയായി
ഏലേലം ഏലേലേലം ആലോലം ആലേലം
(വമ്പനുക്കും)

കുറ്റാക്കൂറ്റിരുട്ടത്തും കുറ്റിയറ്റ സമയത്തും
വെട്ടവുമായ് വഴികാട്ടാന്‍ പുലരിയെത്തി (2)
കട്ടിയുള്ള കരിമ്പാറക്കെട്ടിലെത്തടവില്‍നിന്നും
കെട്ടുപൊട്ടിച്ചൊഴുകിയല്ലൊ തേനരുവി
തേനരുവി പൂന്തേനരുവി
വമ്പനുക്കും വമ്പനാണേ മുമ്പനുക്കും മുമ്പനാണേ
തമ്പുരാക്കള്‍ക്കൊക്കെയും തമ്പ്രാളാണേ
വമ്പനുക്കും വമ്പനാണേ മുമ്പനുക്കും മുമ്പനാണേ
തമ്പുരാക്കള്‍ക്കൊക്കെയും തമ്പ്രാളാണേ

vambanukkuṁ vambanāyi mumbanukkuṁ mumbanāyi
elelaṁ elelelaṁ ālolaṁ ālelaṁ
vambanukkuṁ vambanāyi mumbanukkuṁ mumbanāyi
tamburākkaḽkkŏkkĕyuṁ tambrāḽāyi

ĕṭṭuvīṭṭil‌ppiḽḽamāruḍĕ kuṭriyilĕ kūmbubolī
ĕṭṭugĕṭṭiya taṟavāṭṭin nĕḍuṁtūṇāyi (2)
paṇḍubaṇḍŏru tamburānī paḍippura tān
pŏnnugŏṇḍu meyumĕnnusŏlli iviḍĕvāṇu
elelaṁ elelelaṁ ālolaṁ ālelaṁ
(vambanukkuṁ)

āṇḍilĕllā divasavuṁ tĕṅṅugayaṟuṁ toppugaḽuṁ
āyiraṁ‌paṟayiruppūval pāḍaśekharavuṁ
muṭramāgĕ kanagamaṇikkaṭragaḽuṁ tŏḍiyiluyaruṁ
kaccimalayuṁ uḍayonuṁ aḍiyāḽaruṁ
kaḍamāguṁ malavĕḽḽattiragaḽil kaṣṭagāla-
kkŏḍuṅgāṭrilaḍidĕṭriyŏliccuboyi
ārumeduṁ tuṇayaṭra kuḍuṁbavuṁ tamburānuṁ
ābhijātyappuṟandoḍuṁ bākkiyāyi
elelaṁ elelelaṁ ālolaṁ ālelaṁ
(vambanukkuṁ)

kuṭrākkūṭriruṭṭattuṁ kuṭriyaṭra samayattuṁ
vĕṭṭavumāy vaḻigāṭṭān pulariyĕtti (2)
kaṭṭiyuḽḽa karimbāṟakkĕṭṭilĕttaḍavilninnuṁ
kĕṭṭubŏṭṭiccŏḻugiyallŏ tenaruvi
tenaruvi pūndenaruvi
vambanukkuṁ vambanāṇe mumbanukkuṁ mumbanāṇe
tamburākkaḽkkŏkkĕyuṁ tambrāḽāṇe
vambanukkuṁ vambanāṇe mumbanukkuṁ mumbanāṇe
tamburākkaḽkkŏkkĕyuṁ tambrāḽāṇe