Vallagi meettunna pallavi kettenre

വല്ലകി മീട്ടുന്ന പല്ലവി കേട്ടെന്റെ
Year
Language

വല്ലകി മീട്ടുന്ന പല്ലവി കേട്ടെന്റെ
വല്ലരി കോരിത്തരിക്കേ..
മഴയുതിരാറുണ്ട് പൂമഴ..
മണമൊഴുകാറുണ്ട് പൂമണം..

അരികിലെത്താനെന്നെ അനുവദിക്കില്ലയോ
തുയിലുണര്‍ത്താന്‍ നിന്ന ദേവീ..
നഖജസ്വരങ്ങളാല്‍ മധുരസ്വരങ്ങളാല്‍
നാദോപാസന തുടരില്ലയോ..

സരിഗമയ്ക്കൊപ്പിച്ചു തനു വളയ്ക്കില്ലയോ
മനസ്സിളക്കാന്‍ വന്ന മാനേ..
ഹരിതവനങ്ങളില്‍ ചമതവനങ്ങളില്‍
രാഗാലാപന സദിരില്ലയോ..

vallagi mīṭṭunna pallavi keṭṭĕnṟĕ
vallari korittarikke..
maḻayudirāṟuṇḍ pūmaḻa..
maṇamŏḻugāṟuṇḍ pūmaṇaṁ..

arigilĕttānĕnnĕ anuvadikkillayo
tuyiluṇarttān ninna devī..
nakhajasvaraṅṅaḽāl madhurasvaraṅṅaḽāl
nādobāsana tuḍarillayo..

sarigamaykkŏppiccu tanu vaḽaykkillayo
manassiḽakkān vanna māne..
haridavanaṅṅaḽil samadavanaṅṅaḽil
rāgālābana sadirillayo..