വല്ലഭന്‍ പ്രാണവല്ലഭന്‍
കല്ല്യാണരാത്രിയില്‍ അരികിലെത്തി
കണ്ണുപൊത്തി - കവിളില്‍ പൊട്ടുകുത്തി (വല്ലഭന്‍ )
വ്രീളാവിവശയാം എന്നെയവനൊരു
വിലാസലതികയാക്കീ
വ്രീളാവിവശയാം എന്നെയവനൊരു
വിലാസലതികയാക്കീ
വിരിമാറിടത്തോടടുക്കീ പൂക്കളെ ഉണര്‍ത്തീ
വിടര്‍ത്തീ - പടര്‍ത്തീ - എന്നേ അടിമയാക്കീ (വല്ലഭന്‍ )
ലീലാലഹരിയില്‍ എന്നേയവനൊരു
വികാരവീണയാക്കീ
ലീലാലഹരിയില്‍ എന്നേയവനൊരു
വികാരവീണയാക്കീ
അങ്കത്തലത്തില്‍ കിടത്തീ തന്ത്രികള്‍ ഇണക്കീ
മുറുക്കീ - മയക്കീ - എന്നേയടിമയാക്കീ (വല്ലഭന്‍ )