Valaroo krseevalaa

വളരൂ കൃഷീവലാ
Year
Language

വളരൂ കൃഷീവല കൈവിരുതിന്‍ മായമായു്
വിളയൂ പൊന്‍മണിയായി നെന്മണിയേ നീ
വേഗം വളരൂ കതിരായു് വിളയൂ
തൂകും വിയര്‍പ്പിനാലെ കതിര്‍ ചൂടുക നീ പാടമേ
പുളകം ചാര്‍ത്തുക നീ മണ്ണിന്‍ നീളേ

തയ്യനം തയ്യനം തയ്യനം താരോ
തെയ്യത്തിനന്തോ നിനന്തിനന്താരോ

കര്‍ഷകരില്‍ കരുണയാധരയരുളും മണികളീ വിളവുകള്‍
സ്വര്‍ണ്ണമണികള്‍
സുലഭമായു് പ്രകൃതിദേവത തരുമീ മണികളെ വാങ്ങുക നാം
സ്വര്‍ണ്ണമണികള്‍
മഴയിലും വെയിലിലും പണിചെയ്തതിന്‍ ഫലമിതു തേടുക നാം
സ്വര്‍ണ്ണമണികള്‍
വരദമായു് വിലസുമീ നിറകതിരിന്‍ വയലിതു കൊയ്യുകനാം
സ്വര്‍ണ്ണമണികള്‍

പാരിതിലെന്നും ജീവിതസൗഖ്യം നേടുവതാരാണറിയാമോ
യത്നം വിതച്ചു കൊയ്ത കർഷ‍കന്‍ സദാ
സേവനമേ തന്‍ ജീവിതമെന്നായു്
കരുതുകയാണീ കൃഷിവലന്‍
നാടിതു നീളെ സുഭിക്ഷമായാല്‍
കൃതാര്‍ത്ഥനാണീ കൃഷിവലന്‍

vaḽarū kṛṣīvala kaivirudin māyamāyu്
viḽayū pŏnmaṇiyāyi nĕnmaṇiye nī
vegaṁ vaḽarū kadirāyu് viḽayū
tūguṁ viyarppinālĕ kadir sūḍuga nī pāḍame
puḽagaṁ sārttuga nī maṇṇin nīḽe

tayyanaṁ tayyanaṁ tayyanaṁ tāro
tĕyyattinando ninandinandāro

karṣagaril karuṇayādharayaruḽuṁ maṇigaḽī viḽavugaḽ
svarṇṇamaṇigaḽ
sulabhamāyu് prakṛtidevada tarumī maṇigaḽĕ vāṅṅuga nāṁ
svarṇṇamaṇigaḽ
maḻayiluṁ vĕyililuṁ paṇisĕydadin phalamidu teḍuga nāṁ
svarṇṇamaṇigaḽ
varadamāyu് vilasumī niṟagadirin vayalidu kŏyyuganāṁ
svarṇṇamaṇigaḽ

pāridilĕnnuṁ jīvidasaukhyaṁ neḍuvadārāṇaṟiyāmo
yatnaṁ vidaccu kŏyda karṣagan sadā
sevaname tan jīvidamĕnnāyu്
karudugayāṇī kṛṣivalan
nāḍidu nīḽĕ subhikṣamāyāl
kṛtārtthanāṇī kṛṣivalan