വളകിലുക്കം ഒരു വളകിലുക്കം
വളകിലുക്കം ഒരു വളകിലുക്കം
പൂമണിവാതിലിലൊരു തേൻമണം
കാറ്റിന്റെ കൊലുസ്സുകൾ കിലുങ്ങിയതാവാം
കാലത്തു കുരുക്കുത്തി കുലുങ്ങിയതാവാം
കുലുങ്ങിയതാവാം....
(വളകിലുക്കം..)
മിന്നൽപോലെ മിന്നിമാറി ഒരു മുഖം
മഴവില്ലിലെ നിറങ്ങളേഴും കണ്ടല്ലോ
പകൽമയക്കം പങ്കുവെച്ച സ്വപ്നമാവാം
പണ്ടു കണ്ട മുഖമോർമ്മയിൽ വന്നതാവാം
(വളകിലുക്കം...)
നെഞ്ചിനുള്ളിൽ ചിലങ്കചാർത്തി നിൻ ചിരി
പുലർകാലവും പ്രകൃതിയും ചേർന്നാടവേ
മനസ്സിനുള്ളിൽ ഒരു പുഞ്ചിരി പൂത്തുനിന്നാൽ
വെളിച്ചമെല്ലാമതിൻ വസന്തമാകുമല്ലോ
(വളകിലുക്കം..)
vaḽagilukkaṁ ŏru vaḽagilukkaṁ
pūmaṇivādililŏru tenmaṇaṁ
kāṭrinṟĕ kŏlussugaḽ kiluṅṅiyadāvāṁ
kālattu kurukkutti kuluṅṅiyadāvāṁ
kuluṅṅiyadāvāṁ....
(vaḽagilukkaṁ..)
minnalbolĕ minnimāṟi ŏru mukhaṁ
maḻavillilĕ niṟaṅṅaḽeḻuṁ kaṇḍallo
pagalmayakkaṁ paṅguvĕcca svapnamāvāṁ
paṇḍu kaṇḍa mukhamormmayil vannadāvāṁ
(vaḽagilukkaṁ...)
nĕñjinuḽḽil silaṅgasārtti nin siri
pulargālavuṁ prakṛtiyuṁ sernnāḍave
manassinuḽḽil ŏru puñjiri pūttuninnāl
vĕḽiccamĕllāmadin vasandamāgumallo
(vaḽagilukkaṁ..)