Valagilukkam kelkkanallo

വളകിലുക്കം കേൾക്കണല്ലോ
Work
Year
Language

വള കിലുക്കം കേൾക്കണല്ലോ
ആരാരോ പോണതാരോ
കരയോടു കളി പറയും
കായൽചിറ്റലകളാണേ (2)
എന്റെ പെണ്ണിൻ വള കിലുക്കം
എങ്ങാനും കേട്ടതുണ്ടോ
കയറു പിരിക്കും പെണ്ണാളല്ലോ
കൈ നിറയെ വളകളില്ലല്ലോ (2)
(വള കിലുക്കം..)

പൊന്നിന്റെ നിറകുടമല്ലേ
പിന്നെന്തിനു ചാന്ത് ചിന്തൂരം (2)
പെണ്ണായാൽ കണ്ണെഴുതേണം
ചിന്തൂരപ്പൊട്ടു തൊടേണം (2)
(വള കിലുക്കം..)

ചിന്തൂരം തൊട്ടാല്‍പ്പോരാ
ചിന്തൊന്നു പാടിയാടേണം (2)
ചില്ലിക്കാർ വില്ലു കുലച്ചേ
അല്ലിപ്പൂവമ്പെയ്യേണം (2)
(വള കിലുക്കം..)

vaḽa kilukkaṁ keḽkkaṇallo
ārāro poṇadāro
karayoḍu kaḽi paṟayuṁ
kāyalsiṭralagaḽāṇe (2)
ĕnṟĕ pĕṇṇin vaḽa kilukkaṁ
ĕṅṅānuṁ keṭṭaduṇḍo
kayaṟu pirikkuṁ pĕṇṇāḽallo
kai niṟayĕ vaḽagaḽillallo (2)
(vaḽa kilukkaṁ..)

pŏnninṟĕ niṟaguḍamalle
pinnĕndinu sānt sindūraṁ (2)
pĕṇṇāyāl kaṇṇĕḻudeṇaṁ
sindūrappŏṭṭu tŏḍeṇaṁ (2)
(vaḽa kilukkaṁ..)

sindūraṁ tŏṭṭālpporā
sindŏnnu pāḍiyāḍeṇaṁ (2)
sillikkār villu kulacce
allippūvambĕyyeṇaṁ (2)
(vaḽa kilukkaṁ..)