Vala kilunni kaalttala kilunni

വള കിലുങ്ങി കാല്‍ത്തള കിലുങ്ങി
Year
Language

വള കിലുങ്ങി കാല്‍ത്തള കിലുങ്ങി
വരുകയായി വരുകയായി
വനദേവത ഞാന്‍...

സോമഗിരിയുടെ താഴ്‌വരയില്‍
ഹേമനദിയുടെ പൂമടിയില്‍
ചന്ദനക്കല്ലുകൊണ്ടു ഞാനൊരു
മന്ദിരം തീര്‍ത്തു...
ഈ വികാരനിലയത്തില്‍
ഈ വിശുദ്ധമുഹൂര്‍ത്തത്തില്‍
നീ ഗാന്ധര്‍വ്വമംഗല്യമാല്യമെന്നെ
അണിയിച്ചാലും, എന്നെയണിയിച്ചാലും

(വള...)

പൊന്നശോകപ്പൂവനത്തില്‍
എന്റെ നന്ദനപ്പൂവനത്തില്‍
തേരില്‍ വന്നു കാമദേവാ
ഇറങ്ങിയാലും...
നിന്റെ സരസകഥാകൃതങ്ങള്‍
നിന്റെ ഹിതസുഖലാളനങ്ങള്‍
ഇന്നെന്റെ മെയ്യില്‍ രോമാഞ്ചം
വിതച്ചീടുന്നൂ, ആഹാ വിതച്ചീടുന്നൂ

(വള...)

vaḽa kiluṅṅi kālttaḽa kiluṅṅi
varugayāyi varugayāyi
vanadevada ñān...

somagiriyuḍĕ tāḻ‌varayil
hemanadiyuḍĕ pūmaḍiyil
sandanakkallugŏṇḍu ñānŏru
mandiraṁ tīrttu...
ī vigāranilayattil
ī viśuddhamuhūrttattil
nī gāndharvvamaṁgalyamālyamĕnnĕ
aṇiyiccāluṁ, ĕnnĕyaṇiyiccāluṁ

(vaḽa...)

pŏnnaśogappūvanattil
ĕnṟĕ nandanappūvanattil
teril vannu kāmadevā
iṟaṅṅiyāluṁ...
ninṟĕ sarasagathākṛtaṅṅaḽ
ninṟĕ hidasukhalāḽanaṅṅaḽ
innĕnṟĕ mĕyyil romāñjaṁ
vidaccīḍunnū, āhā vidaccīḍunnū

(vaḽa...)