Vaisaakha sandhye

വൈശാഖ സന്ധ്യേ
Year
Language

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖി തന്‍ അധര കാന്തിയോ
ഓമനേ പറയൂ നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
(വൈശാഖ )

ഒരു യുഗം ഞാന്‍ തപസ്സിരുന്നു
ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം
പൂത്തു വിടര്‍ന്നൂ (ഒരു യുഗം )
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു
(മൂകമാമെന്‍ )
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
(വൈശാഖ)

മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങി
(മലരിതളില്‍)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി
(നീറുമെന്‍ )
പുളക മുകുളമേന്തി രാഗ വൃന്ദാവനം
(വൈശാഖ)

vaiśākha sandhye nin suṇḍilĕnde
arumasakhi tan adhara kāndiyo
omane paṟayū nī
viṇṇil ninnuṁ pāṟi vanna lāvaṇyame
(vaiśākha )

ŏru yugaṁ ñān tabassirunnu
ŏnnu kāṇuvān
kaḻiñña kālaṁ kŏḻiñña sumaṁ
pūttu viḍarnnū (ŏru yugaṁ )
mūgamāmĕn manassil gānamāy nī uṇarnnu
(mūgamāmĕn )
hṛdaya mṛdula tandriyendi devāmṛtaṁ
(vaiśākha)

malaridaḽil maṇiśalabhaṁ vīṇu mayaṅṅi
radinadiyil jaladaraṁgaṁ nīḽĕ muḻaṅṅi
(malaridaḽil)
nīṟumĕn prāṇanil nī āśadan tenŏḻukki
(nīṟumĕn )
puḽaga muguḽamendi rāga vṛndāvanaṁ
(vaiśākha)