Vaikkattastami

വൈക്കത്തഷ്ടമി
Year
Language

വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു
വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍
വളകിലുക്കം കേട്ടു
വളകിലുക്കിയ സുന്ദരിയന്നൊരു
മന്ത്രവാദിയെ കണ്ടു
ജാലക്കാരന്റെ പീലിക്കണ്ണില്‍
നീലപ്പൂവമ്പു കണ്ടു..

ആറിന്നക്കരെ നീന്തിക്കേറാന്‍
താറുടുത്തു ഞാന്‍ നില്‍ക്കുമ്പോള്‍
സരിഗമ തോണി തുഴഞ്ഞു വന്നവള്‍
സത്യവതിയെപ്പോലെ...

വഞ്ചിയില്‍ വെച്ചു മായക്കാരന്‍
മഹര്‍ഷിയായിത്തീര്‍ന്നു
അന്നുതൊട്ടെന്റെ മനസ്സിനുള്ളില്‍
അഷ്ടമിക്കേളി തുടങ്ങി..
അഷ്ടമിക്കേളി തുടങ്ങി..

vaikkattaṣṭamināḽil ñānŏru
vañjikkāriyĕ kaṇḍu
vāgappūmaraccoṭṭil ninnappoḽ
vaḽagilukkaṁ keṭṭu
vaḽagilukkiya sundariyannŏru
mandravādiyĕ kaṇḍu
jālakkāranṟĕ pīlikkaṇṇil
nīlappūvambu kaṇḍu..

āṟinnakkarĕ nīndikkeṟān
tāṟuḍuttu ñān nilkkumboḽ
sarigama toṇi tuḻaññu vannavaḽ
satyavadiyĕppolĕ...

vañjiyil vĕccu māyakkāran
maharṣiyāyittīrnnu
annudŏṭṭĕnṟĕ manassinuḽḽil
aṣṭamikkeḽi tuḍaṅṅi..
aṣṭamikkeḽi tuḍaṅṅi..