Vadhoovaranmaare(sogam)

വധൂവരന്മാരേ(ശോകം)
Work
Year
Language

വധൂവരന്മാരേ പ്രിയ വധൂവരന്മാരേ
വിവാഹമംഗളാശംസകളുടെ
വിടര്‍ന്ന പൂക്കളിതാ ഇതാ....
(വധൂവരന്മാരേ..)

ഇതുവരെക്കണ്ട ദിവാസ്വപ്നങ്ങളില്‍
ഇവയിലെ നറുമണമുതിരട്ടേ
ഇനി നിങ്ങള്‍ മീട്ടും നവരത്ന വീണയില്‍
ഇവയിലെ നാദം നിറയട്ടേ
ഒരു ദിവ്യസംഗീതമുയരട്ടേ
ഉയരട്ടേ..ഉയരട്ടേ...ഉയരട്ടേ
(വധൂവരന്മാരേ...)

ഇനി നിറയ്ക്കുന്ന നിശാചഷകങ്ങളില്‍
ഇവയിലെ മധുരിമയലിയട്ടേ
ഇനിനിങ്ങളെഴുതും അനുരാഗകവിതയില്‍
ഇവയിലെ ദാഹം വിരിയട്ടേ
ഒരു പ്രേമസാമ്രാജ്യമുയരട്ടേ
ഉയരട്ടേ...ഉയരട്ടേ..ഉയരട്ടേ
(വധൂവരന്മാരേ...)

vadhūvaranmāre priya vadhūvaranmāre
vivāhamaṁgaḽāśaṁsagaḽuḍĕ
viḍarnna pūkkaḽidā idā....
(vadhūvaranmāre..)

iduvarĕkkaṇḍa divāsvapnaṅṅaḽil
ivayilĕ naṟumaṇamudiraṭṭe
ini niṅṅaḽ mīṭṭuṁ navaratna vīṇayil
ivayilĕ nādaṁ niṟayaṭṭe
ŏru divyasaṁgīdamuyaraṭṭe
uyaraṭṭe..uyaraṭṭe...uyaraṭṭe
(vadhūvaranmāre...)

ini niṟaykkunna niśāsaṣagaṅṅaḽil
ivayilĕ madhurimayaliyaṭṭe
ininiṅṅaḽĕḻuduṁ anurāgagavidayil
ivayilĕ dāhaṁ viriyaṭṭe
ŏru premasāmrājyamuyaraṭṭe
uyaraṭṭe...uyaraṭṭe..uyaraṭṭe
(vadhūvaranmāre...)