Vaayaadikkaatre pogaamo

വായാടിക്കാറ്റേ പോകാമോ
Year
Language

വായാടിക്കാറ്റേ പോകാമോ ദൂരെ
ചങ്ങാലിപ്പൂവേ കൂടാമോ കൂടെ
രാക്കിണ്ണം തേടി ഒരുങ്ങൂ പ്രാവേ
മത്താപ്പൂമിന്നിക്കത്തും പോലെന്റെ
പ്രേമം നീയേ...

ഝീലേ...ഝീലേ...പ്യാർ മേം ഝീലേ

പലനാളായില്ലേ അഴകേ നിന്‍ ചാരെ
കുഴലൂതി കൂടാന്‍ കൊതിയോടെ നിൽ‌പ്പൂ
മഴവില്ലേ എന്റെ മയിലൊത്ത പെണ്ണേ
അയ്യയ്യോ കുളിരാംകുളിരായ് പെയ്യുന്ന
പ്രേമം നീ....

ഝീലേ...ഝീലേ...പ്യാർ മേം ഝീലേ

ആലോലം ആടാനെന്തേ വൈകി വന്നു
പെണ്ണേ പറയൂ...(2)
തണുവോലും ഹൃദയം മുഴുവന്‍
പ്രണയച്ചൂടിന്നറിഞ്ഞാടൂ....
മനമാകെ കുഴഞ്ഞാടി
ഇളംകാറ്റു പോകയായ്‌...
കളിയല്ലാക്കഥ ചൊല്ലും
കൌമാര കാലമായ്
കുളിരലയുടെ കുളിരും മാറി
പതിനേഴിന്‍ പ്രേമം നീയേ.....

ഝീലേ...ഝീലേ...പ്യാർ മേം ഝീലേ

അമ്മാനക്കടവില്‍ പോയി
കനകത്താരപ്പൂ തേടൂ..(2)
അഴകായി മെല്ലെ മെല്ലെ
രാപ്പൂരത്തില്‍ ചേർ‌ന്നാടൂ...
വെൺമേഘത്തേരേറി നമുക്കെന്നും പോയിടാം
തളിരോലും മനമിന്നു് രാഗാര്‍ദ്രവിലോലമായ്
വർ‌ണ്ണത്തിന്‍ സാഗരമല്ലേ
ആനന്ദ പ്രേമം നീയേ.....

ഝീലേ...ഝീലേ...പ്യാർ മേം ഝീലേ

(വായാടിക്കാറ്റേ...)

vāyāḍikkāṭre pogāmo dūrĕ
saṅṅālippūve kūḍāmo kūḍĕ
rākkiṇṇaṁ teḍi ŏruṅṅū prāve
mattāppūminnikkattuṁ polĕnṟĕ
premaṁ nīye...

jhīle...jhīle...pyār meṁ jhīle

palanāḽāyille aḻage nin sārĕ
kuḻalūdi kūḍān kŏdiyoḍĕ nil‌ppū
maḻaville ĕnṟĕ mayilŏtta pĕṇṇe
ayyayyo kuḽirāṁkuḽirāy pĕyyunna
premaṁ nī....

jhīle...jhīle...pyār meṁ jhīle

ālolaṁ āḍānĕnde vaigi vannu
pĕṇṇe paṟayū...(2)
taṇuvoluṁ hṛdayaṁ muḻuvan
praṇayaccūḍinnaṟiññāḍū....
manamāgĕ kuḻaññāḍi
iḽaṁkāṭru pogayāy‌...
kaḽiyallākkatha sŏlluṁ
kaൌmāra kālamāy
kuḽiralayuḍĕ kuḽiruṁ māṟi
padineḻin premaṁ nīye.....

jhīle...jhīle...pyār meṁ jhīle

ammānakkaḍavil poyi
kanagattārappū teḍū..(2)
aḻagāyi mĕllĕ mĕllĕ
rāppūrattil ser‌nnāḍū...
vĕṇmeghattereṟi namukkĕnnuṁ poyiḍāṁ
taḽiroluṁ manaminnu് rāgārdravilolamāy
var‌ṇṇattin sāgaramalle
ānanda premaṁ nīye.....

jhīle...jhīle...pyār meṁ jhīle

(vāyāḍikkāṭre...)