Vaasara svapnattil

വാസര സ്വപ്നത്തില്‍
Work
Year
Language

വാസരസ്വപ്നത്തിന്‍ വേദിയിലിന്നു്
കുവലയ മിഴിയാളെ കണ്ടു ഞാന്‍
ഭാസുരമാം കാവ്യതരളിതമായൊരു
പ്രണയാമൃത മൊഴി കേട്ടൂ ഞാന്‍
പ്രണയാമൃത മൊഴി കേട്ടൂ...
വാസരസ്വപ്നത്തിന്‍ വേദിയിലിന്നു്
കുവലയ മിഴിയാളെ കണ്ടു ഞാന്‍

മഴവില്ലഴകെഴും വനവള്ളിക്കുടിലില്‍
മലരണി തല്പമിന്നൊരുക്കീ ഞാന്‍
മഴവില്ലഴകെഴും വനവള്ളിക്കുടിലില്‍
മലരണി തല്പമിന്നൊരുക്കീ ഞാന്‍
ഹൃദയവിപഞ്ചികാതന്ത്രികള്‍ മീട്ടി
മാധവമാസമിതാ മാടിവിളിപ്പൂ
വാസരസ്വപ്നത്തിന്‍ വേദിയിലിന്നു്
കുവലയ മിഴിയാളെ കണ്ടു ഞാന്‍

മണിമുകില്‍മാലകള്‍ നിറകതിര്‍ചാര്‍ത്തിയ
വരവര്‍ണ്ണപ്പന്തലൊരുങ്ങി മേലേ
മണിമുകില്‍മാലകള്‍ നിറകതിര്‍ചാര്‍ത്തിയ
വരവര്‍ണ്ണപ്പന്തലൊരുങ്ങി മേലേ
ഓമല്‍പ്രതീക്ഷകള്‍ ദീപവുമേന്തി
സ്വാഗതമോതുവാന്‍ കാത്തുനില്പൂ...
(വാസരസ്വപ്നത്തിൻ‍...)

vāsarasvapnattin vediyilinnu്
kuvalaya miḻiyāḽĕ kaṇḍu ñān
bhāsuramāṁ kāvyadaraḽidamāyŏru
praṇayāmṛta mŏḻi keṭṭū ñān
praṇayāmṛta mŏḻi keṭṭū...
vāsarasvapnattin vediyilinnu്
kuvalaya miḻiyāḽĕ kaṇḍu ñān

maḻavillaḻagĕḻuṁ vanavaḽḽikkuḍilil
malaraṇi talbaminnŏrukkī ñān
maḻavillaḻagĕḻuṁ vanavaḽḽikkuḍilil
malaraṇi talbaminnŏrukkī ñān
hṛdayavibañjigādandrigaḽ mīṭṭi
mādhavamāsamidā māḍiviḽippū
vāsarasvapnattin vediyilinnu്
kuvalaya miḻiyāḽĕ kaṇḍu ñān

maṇimugilmālagaḽ niṟagadirsārttiya
varavarṇṇappandalŏruṅṅi mele
maṇimugilmālagaḽ niṟagadirsārttiya
varavarṇṇappandalŏruṅṅi mele
omalbradīkṣagaḽ dībavumendi
svāgadamoduvān kāttunilbū...
(vāsarasvapnattin...)