Vaasara ksetrattil nadadurannu

വാസര ക്ഷേത്രത്തിൽ നടതുറന്നു
Year
Language

ആ...ആ...ആ....
വാസരക്ഷേത്രത്തിൻ നടതുറന്നു
വസന്തം പൂക്കൂട കൊണ്ടുവന്നു
(വാസരക്ഷേത്രത്തിൻ....)
വിഭാതഗോപുരനടയിൽ നിന്നും
തുഷാരയവനിക നീക്കൂ
പൂജാരീ പൂജാരീ പൂജാരീ
വാസരക്ഷേത്രത്തിൻ നടതുറന്നു
വസന്തം പൂക്കൂട കൊണ്ടുവന്നു

നീലമേഘം.....
നീലമേഘം ശ്യാമളവീഥിയിൽ
പീലിക്കിരീടം കണ്മൂ...
നീലമേഘം ശ്യാമളവീഥിയിൽ
പീലിക്കിരീടം കണ്മൂ നിന്നുടെ
പീലിക്കിരീടം കണ്മൂ
മഞ്ഞല തന്നുടെ ഉള്ളിൽ ദേവന്റെ
മഞ്ജുളവിഗ്രഹം കണ്മൂ
മഞ്ജുളവിഗ്രഹം കണ്മൂ...
ലലലലാ ലല്ലാലാ ലലല്ലലാ ലലല്ലലാ ആ...
(വാസരക്ഷേത്രത്തിൻ....)

മലയജസുരഭില മന്ദസമീരൻ
മന്ദാരവല്ലിയിൽ പുണർന്നു
(മലയജസുരഭില....)
നാണിക്കും മന്ദാരവല്ലിയിൽ പുണർന്നു
മധുരമധുരമാം ഏതോ പല്ലവി മാനസവിപഞ്ചിയിലുണർന്നു
എന്നുടെ മാനസവിപഞ്ചിയിലുണർന്നു
ലലലലാ ലല്ലാലാ ലലല്ലലാ ലലല്ലലാ ആ...
(വാസരക്ഷേത്രത്തിൻ....)

ā...ā...ā....
vāsarakṣetrattin naḍaduṟannu
vasandaṁ pūkkūḍa kŏṇḍuvannu
(vāsarakṣetrattin....)
vibhādagoburanaḍayil ninnuṁ
tuṣārayavaniga nīkkū
pūjārī pūjārī pūjārī
vāsarakṣetrattin naḍaduṟannu
vasandaṁ pūkkūḍa kŏṇḍuvannu

nīlameghaṁ.....
nīlameghaṁ śyāmaḽavīthiyil
pīlikkirīḍaṁ kaṇmū...
nīlameghaṁ śyāmaḽavīthiyil
pīlikkirīḍaṁ kaṇmū ninnuḍĕ
pīlikkirīḍaṁ kaṇmū
maññala tannuḍĕ uḽḽil devanṟĕ
mañjuḽavigrahaṁ kaṇmū
mañjuḽavigrahaṁ kaṇmū...
lalalalā lallālā lalallalā lalallalā ā...
(vāsarakṣetrattin....)

malayajasurabhila mandasamīran
mandāravalliyil puṇarnnu
(malayajasurabhila....)
nāṇikkuṁ mandāravalliyil puṇarnnu
madhuramadhuramāṁ edo pallavi mānasavibañjiyiluṇarnnu
ĕnnuḍĕ mānasavibañjiyiluṇarnnu
lalalalā lallālā lalallalā lalallalā ā...
(vāsarakṣetrattin....)