Vaasandaraavinre

വാസന്തരാവിന്റെ
Year
Language

വാസന്തരാവിന്റെ വാതില്‍ തുറന്നുവരും
വാടാമലര്‍ക്കിളിയേ കിളിയേ
വാടാമലര്‍ക്കിളിയേ
നീയെന്റെ മനസ്സിന്റെ ചാരത്തു വന്നിരുന്നു
കൂടൊന്നു കൂട്ടിയല്ലോ കൂടൊന്നു കൂട്ടിയല്ലോ

ആ....ആ......
കൂട്ടില്‍ തനിച്ചിരുന്നു ഞാനെത്ര വിളിച്ചിട്ടും
കൂട്ടാക്കിയില്ലല്ലോ വരാന്‍ കൂട്ടാക്കിയില്ലല്ലോ
കൊന്നപ്പൂങ്കണി കണ്ടു വന്നിട്ടെനിക്കൊരു
കൈനീട്ടമില്ലല്ലോ കൈനീട്ടമില്ലല്ലോ
വാസന്തരാവിന്റെ......

ഓമല്‍ക്കിനാവുകളില്‍ ഓണനിലാവുകളില്‍
ഒന്നിച്ചു കോര്‍ത്തെടുത്ത കല്യാണമാലയുമായ്
എന്നൊന്നുവന്നീടും? വീട്ടിലെന്നൊന്നുവന്നീടും?
പൂമുല്ലപ്പന്തലിട്ട പൂമുറ്റത്തൊരിക്കലാ പൂമാലനല്‍കാം ഞാന്‍
പൂമാലനല്‍കാം ഞാന്‍
വാസന്തരാവിന്റെ......

vāsandarāvinṟĕ vādil tuṟannuvaruṁ
vāḍāmalarkkiḽiye kiḽiye
vāḍāmalarkkiḽiye
nīyĕnṟĕ manassinṟĕ sārattu vannirunnu
kūḍŏnnu kūṭṭiyallo kūḍŏnnu kūṭṭiyallo

ā....ā......
kūṭṭil taniccirunnu ñānĕtra viḽicciṭṭuṁ
kūṭṭākkiyillallo varān kūṭṭākkiyillallo
kŏnnappūṅgaṇi kaṇḍu vanniṭṭĕnikkŏru
kainīṭṭamillallo kainīṭṭamillallo
vāsandarāvinṟĕ......

omalkkināvugaḽil oṇanilāvugaḽil
ŏnniccu korttĕḍutta kalyāṇamālayumāy
ĕnnŏnnuvannīḍuṁ? vīṭṭilĕnnŏnnuvannīḍuṁ?
pūmullappandaliṭṭa pūmuṭrattŏrikkalā pūmālanalgāṁ ñān
pūmālanalgāṁ ñān
vāsandarāvinṟĕ......