Vaasandaraaniykk

വാസന്തറാണിയ്ക്ക്‌
Work
Year
Language

വാസന്ത റാണിക്കു വനമാല കോർക്കാൻ
വാനത്തു മഴവില്ലു വന്നു തെളിഞ്ഞു(2)
പൂവല്ലിയെല്ലാം ആ.....
പൂവല്ലിയെല്ലാം പുതുപൂക്കളാലെ
പൂജയ്ക്കു ജപമാല തീർക്കാൻ തുനിഞ്ഞു
(വാസന്ത)

ഒരുമൊട്ടു പൊട്ടിച്ചിരിക്കുന്ന കണ്ടാൽ
ഓടക്കുഴലുമായ്‌ എത്തുന്ന വണ്ടേ(2)
ചിരിയെന്തിനാവോ കളിയെന്തിനാവോ
വിരിയുന്ന പൂവിന്നു പുളകങ്ങൾ പകരാൻ(2)
(വാസന്ത)

നീലച്ച വാനത്തു നീന്താൻ പഠിക്കും
മാലാഖയാണീ പുലർകാല മേഘം(2)
മാനത്തിൻ മുറ്റതു കറുക ചവയ്ക്കും
മാൻകൂട്ടമാണീ മഴമുകിൽ മാല(2)
(വാസന്ത)

vāsanda ṟāṇikku vanamāla korkkān
vānattu maḻavillu vannu tĕḽiññu(2)
pūvalliyĕllāṁ ā.....
pūvalliyĕllāṁ pudubūkkaḽālĕ
pūjaykku jabamāla tīrkkān duniññu
(vāsanda)

ŏrumŏṭṭu pŏṭṭiccirikkunna kaṇḍāl
oḍakkuḻalumāy‌ ĕttunna vaṇḍe(2)
siriyĕndināvo kaḽiyĕndināvo
viriyunna pūvinnu puḽagaṅṅaḽ pagarān(2)
(vāsanda)

nīlacca vānattu nīndān paṭhikkuṁ
mālākhayāṇī pulargāla meghaṁ(2)
mānattin muṭradu kaṟuga savaykkuṁ
mānkūṭṭamāṇī maḻamugil māla(2)
(vāsanda)