വാസന്തദേവതവന്നൂ രാഗാര്‍ദ്രയായ് ഞാനുണര്‍ന്നൂ
വാസന്തദേവതവന്നൂ ആത്മാവിലേതോ
പൂമുല്ല പൂത്തുവിരിഞ്ഞു പുളകങ്ങള്‍ പോലെ
ഏകാന്തമാം സ്വപ്നമേ നിന്റെ തേരില്‍ താലവുമായ്
എന്റെ തംബുരുവില്‍ ആ മൃണാംഗുലികള്‍
ഗാനം തേടിയലഞ്ഞൂ
വൃന്ദഗാനസുധതൂകും തന്തികളോ
മൌനം പൂകിയുണര്‍ന്നു
മൂകമായ് പാടിഞാന്‍ ഗാനമേ നീവരൂ
മാനസജാലകവാതിലിലപ്പോള്‍
കണ്ടൂ നിന്മുഖം........
നീലസാഗരമേ നിന്റെ വാര്‍മുടിയില്‍
വാനം പൂവുകള്‍ ചൂടി
പീലിനീര്‍ത്തിവരും ചൈത്രസന്ധ്യകളില്‍
മേഘം കുങ്കുമമെഴുതും
ഏകയായ് പാടിഞാന്‍ ഗാനമേ നീ വരൂ
വാസരസ്വപ്നമയൂരമുറങ്ങും തീരം സ്വര്‍ഗ്ഗമായ്