വാസനയുടെ തേരില്‍ (2)
വന്നു വാസന്ത മലര്‍ മഞ്ജരി
ഒഴുകി സങ്കല്പ മധു നിര്‍ഝരി
സിരകളിലൊരു ദാഹം ഒരു നവധാരാഗീതം
ആരാധ്യ വികാരം
രാഗം രാഗം രാഗാമൃതം
അസുലഭം അനുപമം ഇത് സഖീ (വാസനയുടെ)
വാനിനും കടലിനും യൌവ്വനമത് തുടരുകയായ്
വർണ്ണമായ് മുങ്ങിടാമാനീലിമയില്‍ (വാനിനും)
വണങ്ങിടുന്നു വീഥികള്‍
വരം തരും പുഷ്പരാജികള്‍ (വണങ്ങിടുന്നു)
ഉണരും ഓരോ നിമിഷവും ഒരു ചിറകിന്‍
പുതുമ തനിമ ഒരു മധുരിമ
അസുലഭം അനുപമമിത് സഖീ
(വാസനയുടെ )
സുന്ദരം സുന്ദരം നിന്‍ കടമിഴിയോളിസരാമത്
വന്നു വീണെന്‍ മനം നന്ദനവനമായ്
വൈകിവന്ന മാധവം
ഇത് നവരസ മോഹനം
അലയും തെന്നല്‍ പാട്ടിലും ഒരു പുതുമ
പുതുമ തനിമ ഒരു മധുരിമ
അസുലഭം അനുപമമിത് സഖീ
(വാസനയുടെ)