വാസമില്ലാ മലരിത് വസന്തത്തെ തേടുന്നു
വർണ്ണമില്ലാ വാർമഴവിൽ വാനത്തെ തേടുന്നു
അനുരാഗ ഗാനം എന്നാളും പാടി
തുറക്കാത്ത വാതിൽ തുറക്കാനായ് കേഴും
(വാസമില്ലാ ...)
പാട്ടിൽ പലഭാവം ചേർത്തിടുന്ന കവി പോൽ
നിനക്കെന്തിനാശ നിലാവിൻ പേരിൽ
മീട്ടി വരും വീണ മിണ്ടുകില്ല എങ്കിൽ
നിനക്കെന്തിനാശ കലമകൾ പോലെ (2)
(വാസമില്ലാ...)
എന്തു സുഖം കണ്ടു ഇന്നു വരെ തുടർന്നു
നിനക്കെന്തിനാശ രതിയവൾ മേലേ
പെണ്മണീ തന്നുള്ളിൽ പ്രീതിയില്ല നിന്നിൽ
നിനക്കെന്തിനാശ മന്മഥൻ പോലെ (2)
(വാസമില്ലാ..)
മാസങ്ങളായ് നീയിന്നെത്ര തപം ചെയ്തു
നിനക്കിനിയാശ കൈവിട്ടു കൂടെ
പെണ്മനസ്സൊന്നറിയാൻ കഴിവൊട്ടുമില്ലേൽ
നിനക്കെന്തിനാശ പ്രേമമെന്നോതാൻ (2)
(വാസമില്ലാ....)