വാര്‍തിങ്കളേ …വാര്‍തിങ്കളേ മണി പൂം തിങ്കളേ
മാനസ വല്ലകിയില്‍ ഒരു പല്ലവി നീ തന്നു
നീലാംബരി നീ തന്നു
ചന്ദന ചന്ദ്രികയായ് നീ വന്നൂ (വാര്‍ തിങ്കളേ )
ശിലകളെ അലിയിക്കും സ്നേഹം പോലെ
ഹൃദയങ്ങള്‍ വിടര്‍ത്തും രാഗം പോലെ (ശിലകള്‍ )
തൂവെള്ളി കിണ്ണത്തില്‍ പാല്‍ച്ചോറിന്‍ മധുരവുമായ് (2)
ഭൂമിയെ സ്നേഹിക്കാന്‍ നീ വന്നു വാര്‍തിങ്കളേ ….
നിശകളെ ഉറക്കാത്ത ദാഹം പോലെ
നിറകുടം ധരിക്കുന്ന പ്രേമം പോലെ (നിശകളെ )
എന്നെന്നും പൊന്‍മുകിലിന്‍ ചിറകേറി താരാട്ടി (2)
ഏതെല്ലാം സങ്കല്പങ്ങള്‍ നീ തന്നൂ (വാര്‍തിങ്കളേ )