വാര്‍തിങ്കള്‍ കണിവയ്ക്കും രാവില്‍
വാസനപ്പൂവുകള്‍ വിരിയും രാവില്‍ (വാര്‍തിങ്കള്‍ ..)
വിഷുക്കൈനീട്ടം തന്നവനേ
വിവാഹമോതിരമെന്നു തരും ? (വാര്‍തിങ്കള്‍ ..)
ഒരു നേരം നമ്മള്‍ കണ്ടില്ലെങ്കില്‍
ഒന്നരികില്‍ വന്നില്ലെങ്കില്‍
മനസ്സിലെ മാന്‍പേട ഉറങ്ങുകില്ലാ
മോഹപുഷ്പങ്ങള്‍ വിടരുകില്ലാ
എന്റെ മോഹപുഷ്പങ്ങള്‍ വിടരുകില്ലാ(വാര്‍തിങ്കള്‍ ..)
പ്രിയമാനസാ നിന്‍ മനോരഥത്തില്‍
എനിക്കിരിക്കാന്‍ ഇടമുണ്ടോ? (പ്രിയമാനസ..)
പകല്‍കിനാക്കള്‍ വിരിക്കും മെത്തയില്‍
എനിക്കുറങ്ങാന്‍ ഇടമുണ്ടോ?
ഒന്നെനിക്കുറങ്ങാന്‍ ഇടമുണ്ടോ? (വാര്‍തിങ്കള്‍ ..)