വാർമഴവിൽ പൊൻ പൂ വിടരും
നിൻ മുഖത്തിൻ വർണ്ണങ്ങൾ ഞാനെടുക്കും
താരുണ്യ ചുഴി പൂക്കും നിന്നോമൽ പൂമെയ്യിൽ
നാണത്തിൻ മുകുളങ്ങൾ തേടുന്നു ഞാനെന്നും
വാർമഴവിൽ......
ലാലാലാലാലാ
മഞ്ഞുമ്മ വെച്ചീടും മന്ദാരപ്പൂവുകളാൽ
മന്മഥ ദേവൻ മലർശരമെയ്യും
ആത്മാവിലാഴത്തിൽ ആ ബാണമേൽക്കുമ്പോൾ
ആവേശം പൂണ്ടു നീ ആളിപ്പടർന്നീടും
ലാലാലാലാലാ
മാറു മറയ്ക്കാത്ത പൂക്കൈതപ്പെണ്ണുങ്ങൾ
തീരത്തു നിൽക്കും ആറ്റിലെ ഓളം
തൂവെണ്ണ തൊട്ടീടും നിൻ നാഗമേനി
വാർപ്പുണരുമ്പോൾ ഞാൻ ഓളമായ് മാറും