Vaardingal kalayude

വാര്‍തിങ്കള്‍ കലയുടെ
Year
Language

വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി
വാനിലെ പനിനീര്‍മലര്‍ ചൂടി
(വാര്‍ത്തിങ്കള്‍ )
സ്വപ്നങ്ങള്‍ തോറും വിരുന്നിനെത്തും
സ്വര്‍ഗ്ഗകുമാരികയോ
മുദ്ര കൊണ്ടു മുത്തു കോര്‍ക്കും അഴകേ
നൃത്തലോലയായി നില്‍ക്കും കവിതേ
(മുദ്ര കൊണ്ടു )
അഴകേ കവിതേ

ആത്മാവിന്‍ ഓരം തഴുകി വരും
അമൃത കല്ലോലിനിയോ
(ആത്മാവിന്‍ )
ആശതന്‍ വനികയെ മുകുളങ്ങള്‍ അണിയിക്കും
ഋതു രാജകന്യകയോ
രാഗ ഭാവ താളങ്ങള്‍ തന്‍ ലയനം
രാഗിണി നിന്‍ ദിവ്യമാകും നടനം
ലയനം നടനം
നി- സ- രി- സരിഗാ രിഗമാ ഗമപപ ധനിധപ ധാ
മപധ- നി- സാ നിധനീ സാനിധപ ധാപഗരി പാഗരിസ
വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി
വാനിലെ പനിനീര്‍മലര്‍ ചൂടി

നളിനങ്ങല്‍ വിടരും നിന്‍ ചഞ്ചല മിഴിയില്‍
അനുരാഗ മുദ്രകള്‍ കണ്ടു ഞാന്‍
(നളിനങ്ങല്‍ )
അതിലൊന്നിലലിയാനെന്‍ അഭിലാഷമുണരുമ്പോള്‍
അനുവാദം ഏകുകയില്ലേ
ലജ്ജകൊണ്ടു പൂവിരിക്കും മഹിതേ
രത്നമാരി പെയ്തു നില്‍ക്കും പ്രിയതേ
മഹിതേ പ്രിയതേ
ത- ധിമി തകിട തകധിമി തകിട തക ത- ത- ജൊം തരികിടതോം
കിടതക ത- ത- ജൊം തരികിട തോം
ത- തരികിട തോം (3)

(വാര്‍ത്തിങ്കള്‍ )

vārttiṅgaḽ kalayuḍĕ rathameṟi
vānilĕ paninīrmalar sūḍi
(vārttiṅgaḽ )
svapnaṅṅaḽ toṟuṁ virunninĕttuṁ
svarggagumārigayo
mudra kŏṇḍu muttu korkkuṁ aḻage
nṛttalolayāyi nilkkuṁ kavide
(mudra kŏṇḍu )
aḻage kavide

ātmāvin oraṁ taḻugi varuṁ
amṛta kalloliniyo
(ātmāvin )
āśadan vanigayĕ muguḽaṅṅaḽ aṇiyikkuṁ
ṛtu rājaganyagayo
rāga bhāva tāḽaṅṅaḽ tan layanaṁ
rāgiṇi nin divyamāguṁ naḍanaṁ
layanaṁ naḍanaṁ
ni- sa- ri- sarigā rigamā gamabapa dhanidhaba dhā
mabadha- ni- sā nidhanī sānidhaba dhābagari pāgarisa
vārttiṅgaḽ kalayuḍĕ rathameṟi
vānilĕ paninīrmalar sūḍi

naḽinaṅṅal viḍaruṁ nin sañjala miḻiyil
anurāga mudragaḽ kaṇḍu ñān
(naḽinaṅṅal )
adilŏnnilaliyānĕn abhilāṣamuṇarumboḽ
anuvādaṁ egugayille
lajjagŏṇḍu pūvirikkuṁ mahide
ratnamāri pĕydu nilkkuṁ priyade
mahide priyade
ta- dhimi tagiḍa tagadhimi tagiḍa taga ta- ta- jŏṁ tarigiḍadoṁ
kiḍadaga ta- ta- jŏṁ tarigiḍa toṁ
ta- tarigiḍa toṁ (3)

(vārttiṅgaḽ )