Vaanin maaril

വാനിന്‍ മാറില്‍
Year
Language

വാനിൻ മാറിൽ രജനി അണിഞ്ഞു വൈരമാല
പാർവ്വണകിരണം ഇന്നല്ലോ പൂത്തിരുവോണം
മുകിലിൻ മുടിയിൽ നിറയെ അണിഞ്ഞു മുല്ലമാല
രത്നാഭരണം കഴുത്തിൽ പുഷ്പാഭരണം

ആയിരം ആശകൾ ചാമരം വീശിടും
സങ്കൽപകാമുകൻ വന്നൂ
രാഗിണി രാധയെ ഗാഡമായ്‌ പുൽകുവാൻ
രാജീവലോചനൻ വന്നൂ
മാരമഹോൽസവവേള
മഴവില്ലിൻ ഊഞ്ഞാലാ
മദനൻ പാടും ഗാനമേള
(വാനിൻ മാറിൽ....)

ഉള്ളമാം കോവിലിൽ ഉത്സവം വന്നുപോയ്‌
ഉല്ലാസസംഗീതമേള
മാറിടം മാറുമായ്‌ ചേരുമി വേളയിൽ
സ്വപ്നങ്ങൾ ഏന്തുന്നൂ താലം
മാധവസുന്ദര ലീല അനുഭൂതികൾ തൻ മേള
അണയാതെരിയും പ്രണയജ്വാല
(വാനിൻ മാറിൽ...)

vānin māṟil rajani aṇiññu vairamāla
pārvvaṇagiraṇaṁ innallo pūttiruvoṇaṁ
mugilin muḍiyil niṟayĕ aṇiññu mullamāla
ratnābharaṇaṁ kaḻuttil puṣpābharaṇaṁ

āyiraṁ āśagaḽ sāmaraṁ vīśiḍuṁ
saṅgalbagāmugan vannū
rāgiṇi rādhayĕ gāḍamāy‌ pulguvān
rājīvalosanan vannū
māramaholsavaveḽa
maḻavillin ūññālā
madanan pāḍuṁ gānameḽa
(vānin māṟil....)

uḽḽamāṁ kovilil utsavaṁ vannuboy‌
ullāsasaṁgīdameḽa
māṟiḍaṁ māṟumāy‌ serumi veḽayil
svapnaṅṅaḽ endunnū tālaṁ
mādhavasundara līla anubhūdigaḽ tan meḽa
aṇayādĕriyuṁ praṇayajvāla
(vānin māṟil...)