Vaanidavum

വാനിടവും
Work
Year
Language

വാനിടവും സാഗരവും
എന്നും പാടുവതെന്തേ?
വെണ്‍പിറാവുകള്‍ പാടിനീട്ടുവ-
തേതു സന്ദേശം? ഏതു സന്ദേശം?
(വാനിടവും)

സത്യമേവ ജയതേ... [4]

സ്നേഹം നല്‍കി തിരിച്ചുവാങ്ങും
സ്നേഹം നമ്മള്‍...
തടവറയില്‍ നിന്നുയരുവതിന്നീ
മാനവനാദം...
(വാനിടവും)

മതങ്ങളിവിടെ രണഭൂമിയിലെ
വാള്‍മുനയല്ല...
മനുഷ്യരക്‍തക്കറയേറാത്തൊരു
കല്‌പനയല്ലോ...
(വാനിടവും)

vāniḍavuṁ sāgaravuṁ
ĕnnuṁ pāḍuvadĕnde?
vĕṇbiṟāvugaḽ pāḍinīṭṭuva-
tedu sandeśaṁ? edu sandeśaṁ?
(vāniḍavuṁ)

satyameva jayade... [4]

snehaṁ nalgi tiriccuvāṅṅuṁ
snehaṁ nammaḽ...
taḍavaṟayil ninnuyaruvadinnī
mānavanādaṁ...
(vāniḍavuṁ)

madaṅṅaḽiviḍĕ raṇabhūmiyilĕ
vāḽmunayalla...
manuṣyaraktakkaṟayeṟāttŏru
kal‌panayallo...
(vāniḍavuṁ)