Vaanee varavaanee

വാണീ വരവാണീ
Year
Language

വാണീ വരവാണീ
മണിവീണാധരി സരസ്വതീ

സത്യസാഗര തിരമാലകളില്‍
വിദ്യാമൃതമായ് പൊന്തിയ മോഹിനീ
വിദ്യാമൃതമായ് പൊന്തിയ മോഹിനീ (സത്യസാഗര)
സൃഷ്ടിതന്നാദിയില്‍ സ്വര്‍ഗ്ഗവേദിയില്‍
നൃത്തമദാലസയായ മനോഹരീ

സപ്തസ്വരസുരസാമ്രാജ്യത്തില്‍
പട്ടമഹിഷിയായ് പാടുന്നൂ നീ
പട്ടമഹിഷിയായ് പാടുന്നൂ
മധുരരാഗസുധ പകരാനായ് നിന്‍
മണിവിപഞ്ജിക മീട്ടുന്നൂ നീ

തകധിമി തകധിമി താളഗംഗതന്‍
തരംഗമേകും മൃദംഗവാദിനീ (തകധിമി)
ജ്ഞാനരൂപിണീ നാദകാരിണീ
ആദിബ്രഹ്മവരനന്ദിനി ജനനീ
ജനനീ... ജനനീ...
വാണീ വരവാണീ
മണിവീണാധരി സരസ്വതീ

vāṇī varavāṇī
maṇivīṇādhari sarasvadī

satyasāgara tiramālagaḽil
vidyāmṛtamāy pŏndiya mohinī
vidyāmṛtamāy pŏndiya mohinī (satyasāgara)
sṛṣṭidannādiyil svarggavediyil
nṛttamadālasayāya manoharī

saptasvarasurasāmrājyattil
paṭṭamahiṣiyāy pāḍunnū nī
paṭṭamahiṣiyāy pāḍunnū
madhurarāgasudha pagarānāy nin
maṇivibañjiga mīṭṭunnū nī

tagadhimi tagadhimi tāḽagaṁgadan
taraṁgameguṁ mṛdaṁgavādinī (tagadhimi)
jñānarūbiṇī nādagāriṇī
ādibrahmavaranandini jananī
jananī... jananī...
vāṇī varavāṇī
maṇivīṇādhari sarasvadī