വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ
വാനത്തുദിച്ചൊരു പൂത്താരം, രാസനിലാ തൂവാല
ആശ തൻ ചക്രവാള സീമയിൽ നിന്നും
നീയെൻ കിളിക്കൂട്ടിലെത്തിയ രാക്കിളിക്കൊഞ്ചൽ

അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ.....
നിനക്കായ് നട തുറന്നു കനകപൗർണ്ണമി..
നീലാമ്പൽ ചുണ്ടിലുറഞ്ഞു നറുതേൻ തുള്ളി.. (നിനക്കായ്....)
പാവാടത്തുമ്പു ഞൊറിഞ്ഞു തെന്നൽ കൈകൾ
വഴിയിൽ നിഴലിതളിൽ നീരാളം
ഉറങ്ങാൻ വിരിയൊരുക്കാൻ അരയന്ന തൂവൽ
വാലിട്ടെഴുതിയ കാർത്തികരാവിന്റെ നക്ഷത്രമുത്തല്ലേ
അമ്പിളി രാകി മിനുക്കിയെടുത്തൊരു തങ്കത്തിടമ്പല്ലേ.....
പരിണയ കഥയൊരു നാൾ കതിരണിയുമ്പോൾ..
കളിയും ചിരിയഴകും നടയിറങ്ങുമ്പോൾ.. (പരിണയ....)
കണ്ണേ നിൻ കണ്ണീരെൻ കരളിൽ കൊള്ളും
കഥനം തൂമിന്നൽ കനലാകും
എങ്ങും നീ പോവരുതെന്നെൻ ഹൃദയം തേങ്ങും