Vaalakkudappanre

വാഴക്കുടപ്പന്റെ
Year
Language

വാഴക്കുടപ്പന്റെ തേനണിത്തുള്ളികള്‍
ചുണ്ടില്‍ത്തുളിക്കും ഞാന്‍ ഉള്ളി-
ലാലിപ്പഴം പ്പോലെ പെയ്യുന്ന വാക്കുകള്‍
താമരനൂലില്‍ കൊരുക്കും ഞാന്‍

ആരാനും വന്നു കണ്ടാലോ
അര്‍ഥം വെച്ചു ചിരിച്ചാലോ

അവളുടെ വാര്‍മുടി വാരിപ്പുതച്ചുഞാന്‍
പിന്നിലൊളിച്ചു നില്‍ക്കും
വാഴക്കുടപ്പന്റെ......

അയ്യയ്യാ നിന്റെ മുത്തരിപ്പല്ലുകള്‍
മുല്ലമലരെന്നു വാഴ്ത്തും
കാറ്റുപോലെ കളിപറഞ്ഞു വാരിവാരി പുണരും
അകലെയകലെ അഴകിലൊളിയും അമ്പിളിമാമനെ തൊട്ടുവരും
നിന്നെപ്പിരിയാന്‍ വയ്യാതെ മിണ്ടാന്‍ വയ്യാതെ
മുത്തങ്ങള്‍ കൊണ്ടുഞാനോമനിക്കും
വാഴക്കുടപ്പന്റെ.........

അയ്യയ്യാ എന്റെ സുന്ദരിയിന്നൊരു
തിങ്കളെപ്പോ‍ലെന്നു ചൊല്ലും
വെണ്ണതോല്‍ക്കുമുടലിലെന്റെ കൈകള്‍
തഴുകിയൊഴുകും
അരികിലരികില്‍ വിരിയും പുളക
ചെമ്പകപ്പൂമണം തൊട്ടുഴിയും പിന്നെ
പാടാന്‍ വയ്യാതെ എന്നോമല്‍പ്പെണ്ണിന്റെ
ഓമനപ്പൂമുഖം കണ്ടുനില്‍ക്കും

വാഴക്കുടപ്പന്റെ തേനണിത്തുള്ളികള്‍
ചുണ്ടില്‍ത്തുളിക്കും ഞാന്‍ ഉള്ളി-
ലാലിപ്പഴം പോലെ പെയ്യുന്ന വാക്കുകള്‍
താമരനൂലില്‍ കൊരുക്കും

ആരാനും വന്നു കണ്ടാലോ
അര്‍ഥം വെച്ചു ചിരിച്ചാലോ

അവളുടെ വാര്‍മുടി വാരിപ്പുതച്ചുഞാന്‍
പിന്നിലൊളിച്ചു നില്‍ക്കും
വാഴക്കുടപ്പന്റെ......

vāḻakkuḍappanṟĕ tenaṇittuḽḽigaḽ
suṇḍilttuḽikkuṁ ñān uḽḽi-
lālippaḻaṁ ppolĕ pĕyyunna vākkugaḽ
tāmaranūlil kŏrukkuṁ ñān

ārānuṁ vannu kaṇḍālo
ardhaṁ vĕccu siriccālo

avaḽuḍĕ vārmuḍi vārippudaccuñān
pinnilŏḽiccu nilkkuṁ
vāḻakkuḍappanṟĕ......

ayyayyā ninṟĕ muttarippallugaḽ
mullamalarĕnnu vāḻttuṁ
kāṭrubolĕ kaḽibaṟaññu vārivāri puṇaruṁ
agalĕyagalĕ aḻagilŏḽiyuṁ ambiḽimāmanĕ tŏṭṭuvaruṁ
ninnĕppiriyān vayyādĕ miṇḍān vayyādĕ
muttaṅṅaḽ kŏṇḍuñānomanikkuṁ
vāḻakkuḍappanṟĕ.........

ayyayyā ĕnṟĕ sundariyinnŏru
tiṅgaḽĕppolĕnnu sŏlluṁ
vĕṇṇadolkkumuḍalilĕnṟĕ kaigaḽ
taḻugiyŏḻuguṁ
arigilarigil viriyuṁ puḽaga
sĕmbagappūmaṇaṁ tŏṭṭuḻiyuṁ pinnĕ
pāḍān vayyādĕ ĕnnomalppĕṇṇinṟĕ
omanappūmukhaṁ kaṇḍunilkkuṁ

vāḻakkuḍappanṟĕ tenaṇittuḽḽigaḽ
suṇḍilttuḽikkuṁ ñān uḽḽi-
lālippaḻaṁ polĕ pĕyyunna vākkugaḽ
tāmaranūlil kŏrukkuṁ

ārānuṁ vannu kaṇḍālo
ardhaṁ vĕccu siriccālo

avaḽuḍĕ vārmuḍi vārippudaccuñān
pinnilŏḽiccu nilkkuṁ
vāḻakkuḍappanṟĕ......