ലല്ലല ലല്ലല ലല ലല ലാ...
ലല്ലല ലല്ലല ലല ലല ലാ...(2)
വാക്കു കൊണ്ടൊരു വരമ്പു തീര്‍ക്കും വായാടിപ്പെണ്ണേ
നീ വഴിയില്‍ ഉള്ളൊരു വലയില്‍ വീഴാൻ നേരമായെടിയേ...
വാക്കു കൊണ്ടൊരു വരമ്പു തീര്‍ക്കും വായാടിപ്പെണ്ണേ
നീ വഴിയില്‍ ഉള്ളൊരു വലയില്‍ വീഴാൻ നേരമായെടിയേ...
പെണ്മണിയേ...കണ്മണിയേ...കാതലിയേ...
(വാക്കു കൊണ്ടൊരു...)
തുറിച്ചു നോക്കി തെറിച്ചു ചാടി വിരട്ടിടേണ്ട നീ...
ഹഹാ...വിരട്ടിടേണ്ട നീ...
മേനകയെന്നോ ഉർവ്വശിയെന്നോ ധരിച്ചിടേണ്ട നീ..
ഹെ ഹേയ്....ധരിച്ചിടേണ്ട നീ....(തുറിച്ചു നോക്കി...)
തോറ്റിട്ടില്ല കാമുകര്‍ ഞങ്ങള്‍ തോറ്റ ചരിത്രവുമില്ല...
ഇല്ലാ...
തോറ്റിട്ടില്ല കാമുകര്‍ ഞങ്ങള്‍ തോറ്റ ചരിത്രവുമില്ല...
ഇല്ലാ...
വിജയം വരെയും സമരം ചെയ്യാന്‍ പഠിച്ചതല്ലോ ഞങ്ങള്‍
പൈങ്കിളിയേ...പഞ്ചമിയേ...പാല്‍ക്കുളിരേ...
(വാക്കു കൊണ്ടൊരു...)
മദിച്ചു വന്നു മനസ്സു കൊത്തിപ്പറന്നിടേണ്ടാ നീ..
ഹെ ഹേയ്....പറന്നിടേണ്ടാ നീ..
അടുത്തൊരങ്കം തടുത്തുകൊള്ളാന്‍ ഒരുങ്ങിടേണ്ടാ നീ..
ഹെ ഹേയ്....ഒരുങ്ങിടേണ്ടാ നീ....(മദിച്ചു...)
ചോരകൊടുത്തും ആണുങ്ങള്‍ ഞങ്ങള്‍ നേടിയെടുക്കും അവകാശം
കയ്യില്‍ വരാത്തതു കൈയ്യേറുമീ കൂട്ടുമുന്നണി കണ്ടോ
ഈ കൂട്ടുമുന്നണി കണ്ടോ.....
മാങ്കനിയേ...തേൻ കുടമേ...കാതലിയേ....
(വാക്കു കൊണ്ടൊരു...)