Vaadiya neelakkaadugal

വാടിയ നീലക്കാടുകള്‍
Year
Language

വാടിയ നീലക്കാടുകൾ വീണ്ടും
വനപുഷ്പമാലകൾ ചൂടി
(വാടിയ നീലക്കാടുകൾ.....)
കരിഞ്ഞുപോയോരു പൂമരം വീണ്ടും
കനകാഭരണം ചാർത്തി
വസന്ത വർണ്ണാഭരണം ചാർത്തി
വാടിയ നീലക്കാടുകൾ വീണ്ടും
വനപുഷ്പമാലകൾ ചൂടി

വീണുതകർന്ന പ്രതീക്ഷയിൽ
കാലം വീണക്കമ്പി മുറുക്കി
വീണ്ടും വീണക്കമ്പി മുറുക്കി
ഏകാകിനി നീ എന്നിൽ മീട്ടി....
ഏകാകിനി നീ എന്നിൽ മീട്ടി
ഏതോ മധുരസംഗീതം
വാടിയ നീലക്കാടുകള്‍ വീണ്ടും
വനപുഷ്പമാലകൾ ചൂടി

ചിറകു കൊഴിഞ്ഞു മരിച്ച കിനാവിൻ
ചിതയിൽ നിന്നും വീണ്ടും
പുകയും ചുടലച്ചാമ്പലിൽ നിന്നും
വർണ്ണചിറകും വീശിയുയർന്നു....
വർണ്ണചിറകും വീശിയുയർന്നു
സുന്ദരമാം ശുഭശലഭം
നന്ദന മലര്‍വന ശലഭം
വാടിയ നീലക്കാടുകൾ വീണ്ടും
വനപുഷ്പമാലകൾ ചൂടി.....

vāḍiya nīlakkāḍugaḽ vīṇḍuṁ
vanabuṣpamālagaḽ sūḍi
(vāḍiya nīlakkāḍugaḽ.....)
kariññuboyoru pūmaraṁ vīṇḍuṁ
kanagābharaṇaṁ sārtti
vasanda varṇṇābharaṇaṁ sārtti
vāḍiya nīlakkāḍugaḽ vīṇḍuṁ
vanabuṣpamālagaḽ sūḍi

vīṇudagarnna pradīkṣayil
kālaṁ vīṇakkambi muṟukki
vīṇḍuṁ vīṇakkambi muṟukki
egāgini nī ĕnnil mīṭṭi....
egāgini nī ĕnnil mīṭṭi
edo madhurasaṁgīdaṁ
vāḍiya nīlakkāḍugaḽ vīṇḍuṁ
vanabuṣpamālagaḽ sūḍi

siṟagu kŏḻiññu maricca kināvin
sidayil ninnuṁ vīṇḍuṁ
pugayuṁ suḍalaccāmbalil ninnuṁ
varṇṇasiṟaguṁ vīśiyuyarnnu....
varṇṇasiṟaguṁ vīśiyuyarnnu
sundaramāṁ śubhaśalabhaṁ
nandana malarvana śalabhaṁ
vāḍiya nīlakkāḍugaḽ vīṇḍuṁ
vanabuṣpamālagaḽ sūḍi.....