vaathil thurakku nee kalame
വാതില്‍ തുറക്കൂ നീ കാലമേ
കണ്ടോട്ടെ സ്നേഹസ്വരൂപനെ
കുരിശില്‍ പുളയുന്ന നേരത്തും
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച
യേശുമഹേശനെ...
(വാതില്‍...)
അബ്രഹാം പുത്രനാം ഇസ്‌ഹാക്കിന്‍
വംശീയവല്ലിയില്‍ മൊട്ടിട്ട പൊന്‍പൂവേ
കണ്ണീരിലാഴുമ്പോള്‍ കൈ നീ തരേണമേ
കടലിന്നു മീതേ നടന്നവനേ...
(വാതില്‍...)
മരണസമയത്തെന്‍ മെയ്യ് തളര്‍ന്നീടുമ്പോള്‍
അരികില്‍ നീ വന്നണയേണമേ
തൃക്കൈകളാലെന്റെ ജീവനെടുത്തു നീ
റൂഹായില്‍ കുദിശയില്‍ ചേര്‍ക്കേണമേ
(വാതില്‍...)