Vaadaalayesanre

വാതാലയേശന്റെ
Work
Year
Language

വാതാലയേശന്‍റെ തിരുവാകച്ചാര്‍ത്തു കണ്ടു
വൈശാഖ നാളില്‍ ഞാന്‍ മടങ്ങിടുമ്പോള്‍ (വാതാല)
മന്ദാകിനി നിന്‍റെ മന്ദാര പൂമുഖം
മഞ്ജുളേ ആലിന്‍ ചോട്ടില്‍ വച്ച് കണ്ടു (വാതാലയേശന്റെ )

അളകങ്ങള്‍ താളവട്ടങ്ങള്‍ ഇട്ടിടും തിരുനെറ്റിയില്‍ പഞ്ചമി കലയില്‍ (2)
ഗോരോചനക്കുറി ഗോവിന്ദ താരമായ് ഗോപാംഗനേ
നിന്‍ മുഖത്തുണര്‍ന്നു (വാതാലയേശന്റെ )

നീണ്ടും ചുരുണ്ടുള്ള കബരീഭാരം
നിന്‍റെ വീണക്കുടങ്ങളെ ഉമ്മ വച്ചു (നീണ്ടും)
തളിരധരങ്ങളില്‍ തത്തിക്കളിച്ചത്
പ്രണവമോ പ്രണയ മന്ത്രങ്ങളോ (വാതലയേശന്റെ )

vādālayeśanṟĕ tiruvāgaccārttu kaṇḍu
vaiśākha nāḽil ñān maḍaṅṅiḍumboḽ (vādāla)
mandāgini ninṟĕ mandāra pūmukhaṁ
mañjuḽe ālin soṭṭil vacc kaṇḍu (vādālayeśanṟĕ )

aḽagaṅṅaḽ tāḽavaṭṭaṅṅaḽ iṭṭiḍuṁ tirunĕṭriyil pañjami kalayil (2)
gorosanakkuṟi govinda tāramāy gobāṁgane
nin mukhattuṇarnnu (vādālayeśanṟĕ )

nīṇḍuṁ suruṇḍuḽḽa kabarībhāraṁ
ninṟĕ vīṇakkuḍaṅṅaḽĕ umma vaccu (nīṇḍuṁ)
taḽiradharaṅṅaḽil tattikkaḽiccat
praṇavamo praṇaya mandraṅṅaḽo (vādalayeśanṟĕ )