Vaadaade nilkkane

വാടാതെ നില്‍ക്കണേ
Work
Year
Language

വാടാതെ നില്‍ക്കണേ നീയെന്നുമിങ്ങനെ
വാസന്തസൌന്ദര്യമേ ഈ മന്ദ-
ഹാസം നിലനില്‍ക്കണേ
(വാടാതെ)

തലയില്‍ ചൂടാമെന്നുരചെയ്തു ചാരെ
പലരും വരുമേ നീ പോകല്ലേ തോഴീ
മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍ ഓ...
മണമെല്ലാം പോയാല്‍ മധുവില്ലാതായാല്‍
അവര്‍ നിന്നെ വെടിയുമേ ദൂരേ..
നിന്നെ എറിയുമേ ദൂരേ..
(വാടാതെ)

അഴകേ എന്‍ മിഴികളാല്‍ മുകരും നിന്നേ ഞാന്‍
അകലെനിന്നെന്നാളുമേ എന്നുള്ളമേ (അഴകേ)
തൊടുകയില്ല നിന്നെ ഞാന്‍ മലിനമാക്കുകില്ല ഞാന്‍
മായാതെ മാറാതെ കാണാകണം പ്രേമരൂപമേ
മായാതെ ഈ നിറം മാറാതെ നിന്‍ മുഖം
കാണാകണം പ്രേമരൂപമേ.. പ്രേമരൂപമേ
(വാടാതെ)

vāḍādĕ nilkkaṇe nīyĕnnumiṅṅanĕ
vāsandasaൌndaryame ī manda-
hāsaṁ nilanilkkaṇe
(vāḍādĕ)

talayil sūḍāmĕnnurasĕydu sārĕ
palaruṁ varume nī pogalle toḻī
maṇamĕllāṁ poyāl madhuvillādāyāl o...
maṇamĕllāṁ poyāl madhuvillādāyāl
avar ninnĕ vĕḍiyume dūre..
ninnĕ ĕṟiyume dūre..
(vāḍādĕ)

aḻage ĕn miḻigaḽāl mugaruṁ ninne ñān
agalĕninnĕnnāḽume ĕnnuḽḽame (aḻage)
tŏḍugayilla ninnĕ ñān malinamākkugilla ñān
māyādĕ māṟādĕ kāṇāgaṇaṁ premarūbame
māyādĕ ī niṟaṁ māṟādĕ nin mukhaṁ
kāṇāgaṇaṁ premarūbame.. premarūbame
(vāḍādĕ)