വാ വാ വാ എന്നുകണ്ണുകള്‍
നോ നോ നോ എന്നു ചുണ്ടുകള്‍
വിളിച്ചിടുന്നു വിലക്കിടുന്നു
മതി ഭയം എന്റെ കളിത്തോഴാ
മനസ്സില്‍ മന്മഥന്‍ കടന്നു
മണിയറവാതില്‍ തുറന്നു
അനുരാഗനവഗാനം പാടി
മധുരനൃത്തമാടി
മനം പ്രണയത്തിന്‍ പൂചൂടി
വസന്തമാരുതന്‍ വരുന്നു
സുഗന്ധലേപനം തരുന്നു
അലയുന്ന ശലഭത്തെ തേടി
അടുത്തുവന്നു കൂടി
ഇതാ അഴകിന്റെ മലര്‍മാരി