Vaa vaa raagamaay

വാ വാ രാഗമായ്
Year
Language

വാ വാ രാഗമായ് നീയേ എന്‍ ഗാനമായ്
എന്‍ ജീവനധാരകള്‍ വീണമീട്ടവേ
നൃത്തത്തിനു നീയേ ജീവനേകുക
വാ വാ വാ രാഗമായ്....

ഹൃദയരാഗ നാദം വിധുരഭാവനാ ബീജമായ്
വിരഹവേദനാ കാവ്യമായ് എന്നുള്ളിലിനി നിന്‍ ചിലങ്ക
എന്നുയിരേ നിനക്കു കാണിക്കയായ്
കങ്കണനിക്വണ കുനുകുനുകുനുകുനു
കലിത ചലിത കല്യാണിരാഗമായ്
അരികില്‍ നീവരൂ ഭൈരവീ നടഭൈരവീ ആനന്ദഭൈരവീ

വേണുവൂതുമെങ്കില്‍ പ്രേമവിഷാദങ്ങള്‍ വഹ്നിയായ്
ചേതസ്സു പാടുന്നു പല്ലവി ഭഗ്നവലയിത ഗാത്രവുമായ്
അഗ്നിഹോത്രമാം നേത്രവുമായ് ദര്‍ശനമേകുക സ്പര്‍ശനമേകുക
ദിവ്യരാഗ ജലരേഖ ദീപ്തയായ് ഒഴുകി നീവരൂ ഭൈരവീ
നടഭൈരവീ ആനന്ദഭൈരവീ

എന്‍ ഹൃദയനേത്രീ വിശ്വാഭിനേത്രീ
ഒരന്വേത്ര താരാബ്ധി തപ്തകാഞ്ചന കമ്രഗാത്രീ സുഗാത്രീ
മദ്ധ്യാത്ര മുഖസമുദ്ഭൂത ഗാനാഹ്വാന
ചരണചാരന നാട്യവര്‍ത്തി സവിത്രീ
ഫാലനേത്ര പ്രഭൂതാഗ്നിഹോത്രമുഖേന
പാപസഞ്ചയമാകെ ഹവ്യമായ്
ആജന്മജന്മങ്ങള്‍ നീയെന്റെ ഹൃദയത്തില്‍ ഗായത്രിയായ്
അരികില്‍ നീ വാസന്ത്യദീപമായ്
ഇതെന്മയന ദീപാരാധനാ ഉദയപൂര്‍വാരാധനാ
ഉദയരാഗാലാപനാ
ഭൈരവി നടഭൈരവി ആനന്ദഭൈരവീ
നീ വാ... നീ വാ....

vā vā rāgamāy nīye ĕn gānamāy
ĕn jīvanadhāragaḽ vīṇamīṭṭave
nṛttattinu nīye jīvaneguga
vā vā vā rāgamāy....

hṛdayarāga nādaṁ vidhurabhāvanā bījamāy
virahavedanā kāvyamāy ĕnnuḽḽilini nin silaṅga
ĕnnuyire ninakku kāṇikkayāy
kaṅgaṇanikvaṇa kunugunugunugunu
kalida salida kalyāṇirāgamāy
arigil nīvarū bhairavī naḍabhairavī ānandabhairavī

veṇuvūdumĕṅgil premaviṣādaṅṅaḽ vahniyāy
sedassu pāḍunnu pallavi bhagnavalayida gātravumāy
agnihotramāṁ netravumāy darśanameguga sparśanameguga
divyarāga jalarekha dīptayāy ŏḻugi nīvarū bhairavī
naḍabhairavī ānandabhairavī

ĕn hṛdayanetrī viśvābhinetrī
ŏranvetra tārābdhi taptagāñjana kamragātrī sugātrī
maddhyātra mukhasamudbhūda gānāhvāna
saraṇasārana nāṭyavartti savitrī
phālanetra prabhūdāgnihotramukhena
pābasañjayamāgĕ havyamāy
ājanmajanmaṅṅaḽ nīyĕnṟĕ hṛdayattil gāyatriyāy
arigil nī vāsandyadībamāy
idĕnmayana dībārādhanā udayabūrvārādhanā
udayarāgālābanā
bhairavi naḍabhairavi ānandabhairavī
nī vā... nī vā....