Uttisthadaa jaagradaa

ഉത്തിഷ്ഠതാ ജാഗ്രതാ
Work
Year
Language

ഉത്തിഷ്ഠതാ.. ജാഗ്രതാ..
പ്രാപ്യവരാന്‍ നിബോധതാ..

ശാരികേ ശാരികേ സിന്ധുഗംഗാനദീ-
തീരം വളര്‍ത്തിയ ഗന്ധര്‍വ ഗായികേ..
പാടുക നീ ഈ പുരുഷാന്തരത്തിലെ
ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികള്‍..
സൂര്യഗായത്രികള്‍ സൂര്യഗായത്രികള്‍

പണ്ടു നിന്‍ സംഗീത തീര്‍ത്ഥക്കരകളില്‍
പര്‍ണ്ണകുടീരങ്ങള്‍ നിര്‍മ്മിച്ചിരുന്നവര്‍..
അദ്വൈതസാരം മുളയ്ക്കുവാന്‍ ഈ മണ്ണില്‍
തത്വമസിയുടെ വിത്തു വിതച്ചവര്‍..
മുത്തു വിതച്ചവര്‍ മുത്തു വിതച്ചവര്‍

മണ്ണോടു മണ്ണായ മോഹഭംഗങ്ങളെ
ചെന്നു തൊഴുന്ന യുഗശ്മശാനങ്ങളില്‍..
സത്യധര്‍മ്മങ്ങള്‍ മുറിവേറ്റു വീഴുന്നു
യുദ്ധപ്പറമ്പിലെ ഈ ശരശയ്യയില്‍..
ഈ ശരശയ്യയില്‍ ഈ ശരശയ്യയില്‍

വീണ്ടുമുണരട്ടെ ഈ സംക്രമോഷഃസ്സില്‍
വീണ്ടും കവചം ധരിക്കട്ടെ ഭാരതം..
ഉണരട്ടെ ഭാരതം..
വിശ്വപ്രകൃതിയെ കീഴടക്കാനുള്ള
വിപ്ലവം വീണ്ടും തുടരട്ടെ ഭാരതം..
ഉണരട്ടെ ഭാരതം..

ഉത്തിഷ്ഠതാ.. ജാഗ്രതാ..
പ്രാപ്യവരാന്‍ നിബോധതാ..

uttiṣṭhadā.. jāgradā..
prāpyavarān nibodhadā..

śārige śārige sindhugaṁgānadī-
tīraṁ vaḽarttiya gandharva gāyige..
pāḍuga nī ī puruṣāndarattilĕ
bhāvojjvalaṅṅaḽāṁ sūryagāyatrigaḽ..
sūryagāyatrigaḽ sūryagāyatrigaḽ

paṇḍu nin saṁgīda tīrtthakkaragaḽil
parṇṇaguḍīraṅṅaḽ nirmmiccirunnavar..
advaidasāraṁ muḽaykkuvān ī maṇṇil
tatvamasiyuḍĕ vittu vidaccavar..
muttu vidaccavar muttu vidaccavar

maṇṇoḍu maṇṇāya mohabhaṁgaṅṅaḽĕ
sĕnnu tŏḻunna yugaśmaśānaṅṅaḽil..
satyadharmmaṅṅaḽ muṟiveṭru vīḻunnu
yuddhappaṟambilĕ ī śaraśayyayil..
ī śaraśayyayil ī śaraśayyayil

vīṇḍumuṇaraṭṭĕ ī saṁkramoṣaḥssil
vīṇḍuṁ kavasaṁ dharikkaṭṭĕ bhāradaṁ..
uṇaraṭṭĕ bhāradaṁ..
viśvaprakṛtiyĕ kīḻaḍakkānuḽḽa
viplavaṁ vīṇḍuṁ tuḍaraṭṭĕ bhāradaṁ..
uṇaraṭṭĕ bhāradaṁ..

uttiṣṭhadā.. jāgradā..
prāpyavarān nibodhadā..